ജില്ലയിൽ അധ്യാപക ദിനാഘോഷം നടത്തി
1450886
Thursday, September 5, 2024 11:40 PM IST
തൊടുപുഴ: ജില്ലാതല അധ്യാപക ദിനാഘോഷം ഡോ. എപിജെ അബ്ദുൾ കലാം ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി.
നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ജി. രാജശേഖരൻ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സണ് പ്രഫ. ജെസി ആന്റണി ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ ജോയ് മാത്യു പ്ലാത്തറ മുഖ്യപ്രഭാഷണം നടത്തി. ഡിഡിഇ എസ്. ഷാജി, എച്ച്എം ഫോറം സെക്രട്ടറി ബിജോയ് മാത്യു, കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ കെ.എ. ഷാജിമോൻ, സ്കൂൾ ഹെഡ്മിസ്ട്രസ് കെ.എസ്. ജയന്തി എന്നിവർ പ്രസംഗിച്ചു. ഡോ. വി.എസ്. പ്രവിത, കെ.ക. സവിത, അമൃത എം. ഷാജി, അലീന ജോസ് എന്നിവർ പ്രസംഗിച്ചു.