അമ്മയെ ഉപദ്രവിച്ച മകൻ പിടിയിൽ
1450404
Wednesday, September 4, 2024 6:11 AM IST
കരിമണ്ണൂർ: അമ്മയെ ദേഹോപദ്രവം ഏൽപ്പിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു. കുറുന്പാലമറ്റം പടിക്കുഴിയിൽ ഗിരോഷിനെ (39) യാണ് അറസ്റ്റ് ചെയ്ത്. തിങ്കളാഴ്ച രാവിലെ കുറുന്പാലമറ്റത്തുനിന്നാണ് ഇയാൾ പിടിയിലായത്.
കഴിഞ്ഞ 27നായിരുന്നു കേസിനാസ്പദമായ സംഭവം. ഇയാൾ മർദിച്ചതിനെത്തുടർന്ന് മാതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തത്.
എസ്ഐമാരായ ഹാഷ്മി, ജോസ് ജോണ്, ബേബി, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷാനവാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. 2018-ൽ അടിമാലിയിൽ വീട്ടമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ഗിരോഷ്. ഈ കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടെയാണ് മാതാവിനെ ഉപദ്രവിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.