വെൺമണി പോസ്റ്റ് ഓഫീസ് കെട്ടിടത്തിന് ശാപമോക്ഷം
1450894
Thursday, September 5, 2024 11:40 PM IST
ചെറുതോണി: അരനൂറ്റാണ്ടോളം പഴക്കമുള്ള വെൺമണി പോസ്റ്റ് ഓഫീസ് കെട്ടിടത്തിന് ശാപമോക്ഷമാകുന്നു. കെട്ടിട നിർമാണത്തിന് സർക്കാരിൽനിന്നോ ജനപ്രതിനിധികളിൽനിന്നോ തുക ലഭിക്കാതെ വന്നതോടെ വ്യാപാരി വ്യവസായി ഏകോപന സമിതി വെൺമണി യൂണിറ്റിന്റെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് കെട്ടിടം നിർമിച്ച് നൽകാൻ തീരുമാനിക്കുകയായിരുന്നു.
പോസ്റ്റ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത് 1980ലാണ്. പോസ്റ്റ് ഓഫീസിന്റെ കെട്ടിടം കാലപ്പഴക്കത്തിൽ ചോർന്നൊലിച്ച് നിലംപൊത്താറായ അവസ്ഥയിലായിരുന്നു. പഴയ കെട്ടിടം പൊളിച്ച് മാറ്റി 30 ദിവസത്തിനുള്ളിൽ പുതിയ കെട്ടിടം നിർമിച്ചു നൽകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമതി യൂണിറ്റ് പ്രസിഡന്റ് റോബിൻ ആലയ്ക്കൽ പറഞ്ഞു.