മക്കുവള്ളിയിൽ വിത ഉത്സവം
1450891
Thursday, September 5, 2024 11:40 PM IST
ചെറുതോണി: മക്കുവള്ളി പാടശേഖര സമതിയുടെ നേതൃത്വത്തിൽ വിത ഉത്സവം നടന്നു. മക്കുവള്ളി ഗ്രാമത്തിലെ പാടശേഖരത്തിൽ നടന്ന വിത ഉത്സവം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു.
പാടശേഖര സമതിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കഞ്ഞിക്കുഴി പഞ്ചായത്തംഗം സ്മിത ദീപു അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചൻ വയലിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി രാജൻ, ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം ഉഷാ മോഹനൻ, പഞ്ചായത്തംഗം ഐസണ്‍ ജിത്ത്, ജോബി ചാലിൽ, പി. കെ.മോഹൻദാസ്, കൃഷി ഓഫീസർ അബിൻ ഷാ, ആഗസ്തി അഴകത്ത് എന്നിവർ പ്രസംഗിച്ചു.