കുമളിയിൽ മദ്യ-മയക്കുമരുന്ന് ഗുണ്ടാ വിളയാട്ടം
1450605
Wednesday, September 4, 2024 11:56 PM IST
കുമളി: കുമളി ഒന്നാംമൈലിൽ മദ്യ-മയക്കുമരുന്ന് ലോബിയുടെ ഗുണ്ടാവിളയാട്ടം. കോഫീ ഷോപ്പിലെ അലമാരയുടെ ചില്ലുകൾ അക്രമിസംഘം അടിച്ചുതകർത്തു. ചൊവ്വാഴ്ച രാത്രി ലഹരിസംഘം തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പിന്നാലെയാണ് വ്യാപാര സ്ഥാപനത്തിനുനേരേ ആക്രമണം ഉണ്ടായത്. പോലീസ് കേസെടുത്തു.
പ്രതികളെ ഉടൻ പിടികൂടണമെന്നും പോലീസ് നൈറ്റ് പടോളിംഗ് കാര്യക്ഷമമാക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി യൂണിറ്റ് പ്രസിഡന്റ് മജോ കാരിമുട്ടം ആവശ്യപ്പെട്ടു.
കുമളി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള ഹൈമാസ് ലൈറ്റുകളുടെ സ്വിച്ചുകളും കഴിഞ്ഞ ദിവസം തകർത്തിരുന്നു.