അടിമാലി: അടിമാലി വാളറയില്‍ ദേവിയാര്പുഴയ്ക്ക് കുറുകേയുള്ള പാലത്തിലെ കോണ്‍ക്രീറ്റ് കൈവരി തകര്‍ത്ത് പൈപ്പു കവര്‍ന്നു. കഴിഞ്ഞ രാത്രിയാണ് സംഭവം. സംഭവത്തില്‍ അടിമാലി പോലീസ് അന്വേഷണം ആരംഭിച്ചു.
ഇരുമ്പ്പൈപ്പ് ഉപയോഗിച്ചായിരുന്നു കൈവരി നിര്‍മിച്ചിരുന്നത്. വലിയ ചുറ്റിക ഉപയോഗിച്ച് കോണ്‍ക്രീറ്റ് തകര്‍ത്ത ശേഷമാണ് കൂറ്റന്‍ ഇരുമ്പ് പൈപ്പുകള്‍ മോഷ്ടിച്ചത്. അടിമാലി പഞ്ചായത്തിലെ ഏറ്റവും നീളം കൂടിയ പാലങ്ങളിലൊന്നാണ് ദേവിയാര്‍ പുഴയ്ക്ക് കുറുകേ വാളറയ്ക്ക് സമീപമുള്ള പാലം. തൊട്ടിയാര്‍ അണക്കെട്ട് നിര്‍മിച്ചപ്പോള്‍ വെള്ളം ഉയരാന്‍ സാധ്യത കണ്ട് അനുവദിച്ച നടപ്പാലം പിന്നെ പഞ്ചായത്തിന്റെ ഫണ്ട് കൂടി ഉപയോഗിച്ചാണ് ചെറിയ വാഹനങ്ങള്‍ കടന്നുപോകുംവിധമുള്ള പാലം ആക്കി മാറ്റിയത്.