അടിമാലി: ജീവനക്കാരെയും അധ്യാപകരെയും പെൻഷൻകാരെയും അവഗണിക്കുന്ന ഇടത് സർക്കാരിന്റെ നയങ്ങൾ തിരുത്തണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. അടിമാലിയിൽ എൻജിഒ അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവനക്കാർക്ക് ലഭിക്കേണ്ട 22ശതമാനം ക്ഷാമബത്ത കുടിശിഖയായിട്ടും അതു നൽകുന്നതിനുള്ള യാതൊരു നടപടികളും സർക്കാർ സ്വീകരിക്കുന്നില്ല. തുടർ ഭരണത്തിന്റെ അഹങ്കാരത്തിൽ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റി ദ്രോഹിക്കുന്ന സർക്കാർ നടപടി ഉടൻ അവസാനിപ്പിക്കണമെന്നും ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു.