ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം
1450409
Wednesday, September 4, 2024 6:11 AM IST
തൊടുപുഴ: ക്രിസ്ത്യൻ പിന്നാക്കാവസ്ഥ പഠിച്ച് സർക്കാരിനു സമർപ്പിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്നും ശിപാർശകൾ നടപ്പിലാക്കണമെന്നും വൈഎംസിഎ തൊടുപുഴ സബ് റീജണ്‍ സമ്മേളനം ആവശ്യപ്പെട്ടു.
ചെയർമാൻ ബാബു ജോസഫ് അധ്യക്ഷത വഹിച്ചു. ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എം.സി. ജോയി ഉദ്ഘാടനം ചെയ്തു. സണ്ണി കൂട്ടുങ്കൽ, ജോയി തോമസ് പാടത്തിൽ, പ്രഫ. ലൂയിസ് പറത്താഴം, ഷൈജ റോയി, സജിപോൾ, സാബു പുത്തൻപുരയിൽ, ബാബു ജോണ്‍, ജോസ് ഇടക്കര തുടങ്ങിയവർ പ്രസംഗിച്ചു.