സ്നേഹക്കിറ്റ് വിതരണം
1450895
Thursday, September 5, 2024 11:40 PM IST
കട്ടപ്പന: ഓണക്കാലത്ത് സഹപാഠികള്‍ക്ക് വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും എല്‍ഇഡി ബള്‍ബുകളും അടങ്ങിയ സ്നേഹക്കിറ്റ് നല്കുന്ന പദ്ധതി നടപ്പിലാക്കി കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ഓരോ ക്ലാസിലുമുള്ള അര്‍ഹരായ രണ്ടു കുട്ടികള്‍ക്ക് വീതം ആകെ 16 കിറ്റുകളാണ് സമ്മാനിക്കുന്നത്.
സ്നേഹക്കിറ്റ് വിതരണോദ്ഘാടനം കട്ടപ്പന എസ്എച്ച്ഒ ടി.സി. മുരുകന് സ്കൂള്‍ അസി. മാനേജര്‍ ഫാ. നോബി വെള്ളാപ്പള്ളില്‍, പ്രിന്‍സിപ്പല്‍ കെ.സി. മാണി എന്നിവര്‍ക്ക് കൈമാറി നിര്‍വഹിച്ചു. അധ്യാപകരായ ജോജോ ജെ. മോളോപറമ്പില്‍, ജിനു ജോസ്, പിടിഎ പ്രസിഡന്റ് സിജു ചക്കുംമുട്ടില്‍, സ്കൂള്‍ വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ജയ്ബി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ജിന്റു ജോര്‍ജ്, വളണ്ടിയര്‍ ലീഡര്‍മാരായ അര്ജുന് അജിത്ത്, അല്‍ഫോന്‍സ സജി എന്നിവര്‍ പ്രസംഗിച്ചു.