യുവജനസംഗമം ഉദ്ഘാടനം ചെയ്തു
1450893
Thursday, September 5, 2024 11:40 PM IST
കരിങ്കുന്നം: കേരള യൂത്ത് ഫ്രണ്ട് കരിങ്കുന്നം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യുവജനസംഗമം കേരള ഐടി ആന്‍ഡ് പ്രഫഷണൽ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അപുജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.
യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് സ്മിനു പുളിക്കൽ, വനിതാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫൻ, മണ്ഡലം പ്രസിഡന്റ് ജോജി എടാംപുറം, ജെയ്സ് ജോണ്‍, ഷിജോ മൂന്നുമാക്കൽ, ബേബിച്ചൻ കൊച്ചുകരൂർ, ജോസ് കാവാലം, രഞ്ജിത്ത് മനപ്പുറത്ത് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ, തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ജോസി ജേക്കബ് എന്നിവർ യൂത്ത് ഫ്രണ്ടിലേക്ക് വന്നവരെ അംഗത്വം നൽകി സ്വീകരിച്ചു.