വഴിയോരക്കച്ചവടം നിരോധിക്കണം: വ്യാപാരി വ്യവസായി സമിതി
1451168
Friday, September 6, 2024 11:06 PM IST
െറുതോണി: ജില്ലയിലെ വ്യാപാര കേന്ദ്രങ്ങളില്‍ വാഹനങ്ങളിലും വഴിയോരങ്ങളിലും യാതൊരുവിധ ലൈസന്‍സോ ജിഎസ്ടി രജിസ്ട്രേഷനോ ഇല്ലാതെ എല്ലാവിധ സാധനങ്ങളും വില്പന നടത്തി വരുന്നത് നിരോധിക്കണമെന്ന് വ്യാപാര വ്യവസായി സമിതി ജില്ലാ കളക്ടര്‍ക്ക് നല്കിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഓണ്‍ലൈന്‍ വ്യാപാരവും വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ വരവും ചെറുകിട വ്യാപാര മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. 100 കണക്കിന് വ്യാപാര സ്ഥാപനങ്ങള്‍ ജില്ലയില്‍ പൂട്ടിപോയിട്ടുണ്ട്.
കാര്‍ഷിക മേഖലയിലെ പ്രതിസന്ധികളും ടൂറിസം മേഖലകളിലെ അനാവശ്യ നിയന്ത്രണങ്ങളും ജില്ലയിലെ വ്യാപാര മേഖലയെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
അനധികൃതമായി നടത്തുന്ന എല്ലാ വ്യാപാരങ്ങളും ജില്ലയില്‍ നിരോധിക്കണമെന്ന് സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് റോജിപോള്‍ അധ്യക്ഷത വഹിച്ചു.
സാജന് കുന്നേല്‍ നൗഷാദ് ആലുംമൂട്ടില്‍, ബിനു നെല്ലിക്കുന്നേല്‍, ജോസ് പുലിക്കോടന്, മജീഷ് ജേക്കബ്, അമ്പിളി രവികല, ധനേഷ്കുമാര്‍, വി.എ അന്‍സാരി എന്നിവര്‍ പ്രസംഗിച്ചു.