സ്വയം സംരംഭകത്വ പരിശീലനം
1451166
Friday, September 6, 2024 11:06 PM IST
ചെറുതോണി: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ്് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംരംഭകത്വ വികസന പരിശീലനം നടന്നു.
സ്ത്രീകൾക്ക് കരകൗശല നിർമാണത്തിൽ പരിശീലനം നൽകി ചെറുകിട സംരംഭകരാക്കി മാറ്റുകയാണ് ലക്ഷ്യം. വീട്ടിൽ ഇരുന്നുതന്നെ ചെയ്യാവുന്ന കൈത്തൊഴിലുകൾ പഠിപ്പിക്കുകയും ഇവർ നിർമിക്കുന്ന മൂല്യവർധിത വസ്തുക്കൾ ജിഡിഎസിന്റെ നേതൃത്വത്തിൽ വിപണി കണ്ടെത്തി നൽകുകയും ചെയ്യുന്നുണ്ട്.
പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം ആലീസ് വർഗീസ് നിർവഹിച്ചു.
ചടങ്ങിൽ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അധ്യക്ഷത വഹിച്ചു. ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, മെറിൻ ഏബ്രഹാം, ജസ്റ്റിൻ നന്ദികുന്നേൽ, ഷീബ ഡിലൈറ്റ് , സുമി ബൈജു എന്നിവർ പ്രസംഗിച്ചു.