കാട്ടാനക്കൂട്ടം കാന്തല്ലൂരിൽ വ്യപകമായി കൃഷി നശിപ്പിച്ചു
1451165
Friday, September 6, 2024 11:06 PM IST
മറയൂർ: കാട്ടാനകളെ ഭയന്ന് പകൽ സമയത്ത് പോലും പുറത്ത് ഇറങ്ങാൻ പറ്റാത്ത നാടായി കാന്തല്ലൂർ. ഇന്നലെ ഒറ്റ ദിവസം കൊണ്ട് നിരവധി കർഷകരുടെ കൃഷിയാണ് കാട്ടാന നാശം വരുത്തിയത്. പകൽ സമയത്ത് കാന്തല്ലൂരിലെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാന പരിഭ്രാന്തി പരത്തി. നിരവധി പേർ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. കാന്തല്ലൂരിലെ കർഷകനും റിസോർട്ട് ഉടമയുമായ പനച്ചിപറമ്പിൽ പ്രതീഷിന്റെ കാബേജ്, കാരറ്റ്, വാഴ എന്നീ കൃഷികൾ നശിപ്പിച്ചു. ആയിരക്കണക്കിന് രൂപയുടെ നഷ്ടവും വരുത്തി വച്ച.
നൂറിലധികം പേർ തിങ്ങിപ്പാർക്കുന്ന കാന്തല്ലൂർ ഗ്രാമത്തിലെ കണ്ണയ്യന്റെ വീടിനും മതിയഴകന്റെ ഓട്ടോറിക്ഷയ്ക്കും കേട് വരുത്തി. രാജേന്ദ്രന്റെ വീടിന്റെ മുറ്റത്ത് കൂടി നടന്ന കാട്ടാന കാന്തല്ലൂർ പഞ്ചായത്ത് ഓഫീസ്, പോസ്റ്റ് ഓഫീസ് എന്നിവ പ്രവത്തിക്കുന്നതും വിനോദ സഞ്ചാരികൾ ധാരാളം എത്തുന്ന സിപ്പ് ലൈൻ ഭാഗത്തും എത്തിയ ശേഷം നാട്ടുകാർക്കും പ്രദേശവാസികൾക്കും നേരേ പാഞ്ഞടുത്തു.