എയ്ഡഡ് സ്കൂളിലും ജല പരിശോധന ലാബ്: മന്ത്രി റോഷി
1450406
Wednesday, September 4, 2024 6:11 AM IST
മൂലമറ്റം: എയ്ഡഡ് സ്കൂളുകളിലും ജല പരിശോധന ലാബുകൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.
അറക്കുളം സെന്റ് മേരീസ് എച്ച്എസ്എസിൽ അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ സെന്റ് മേരീസ് സ്കൂളിന് പ്രഥമ പരിഗണന നൽകുമെന്ന് മന്ത്രി അറിയിച്ചു.
യോഗത്തിൽ സ്കൂൾ മാനേജർ ഫാ.മൈക്കിൾ കിഴക്കേപറന്പിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് സുബി ജോമോൻ, പ്രിൻസിപ്പൽ അവിര ജോസഫ്, ഹെഡ്മാസ്റ്റർ ദിനേശ് സെബാസ്റ്റ്യൻ, പിടിഎ പ്രസിഡന്റ് ഫ്രാൻസീസ് കരിന്പാനി, സ്കൂൾ ചെയർമാൻ എർവിൻ കോടമുള്ളിൽ എന്നിവർ പ്രസംഗിച്ചു. അധ്യാപകരെ മന്ത്രി റോഷി അഗസ്റ്റിൻ പുരസ്കാരം നൽകി ആദരിച്ചു.