മുഖ്യമന്ത്രിയുടെ രാജി: കോണ്ഗ്രസ് പ്രകടനം നടത്തി
1450405
Wednesday, September 4, 2024 6:11 AM IST
തൊടുപുഴ: അധോലോക സംഘമായി മാറിയ കേരള പോലീസിന്റെ ധാർമികത്തകർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ഡിസിസി പ്രസിഡന്റ് സി.പി. മാത്യു ആവശ്യപ്പെട്ടു. പിണറായി വിജയൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസിയുടെ നേതൃത്വത്തിൽ കോണ്ഗ്രസ് പ്രവർത്തകർ തൊടുപുഴയിൽ നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റോയ് കെ. പൗലോസ്, നിഷ സോമൻ, ഷിബിലി സാഹിബ്, എൻ.ഐ. ബെന്നി. വി.ഇ. താജുദ്ദീൻ, ജോസ് അഗസ്റ്റിൻ , ടി.ജെ. പീറ്റർ, ജാഫർ ഖാൻ മുഹമ്മദ്, നോജ് കോക്കാട്ട്, എം.കെ. ഷാഹുൽഹമീദ് ,എം.എച്ച്. സജീവ്, കെ.കെ. തോമസ്, ടോമി പാലക്കൽ എന്നിവർ പ്രസംഗിച്ചു.