മ​റ​യൂ​രി​ലെ മാ​ര​ത്ത​ൺ ആ​വേ​ശ​മാ​യി
Friday, July 26, 2024 11:20 PM IST
മ​റ​യൂ​ർ: പാ​രി​സ് ഒ​ളി​മ്പി​ക്‌​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന 117 അം​ഗ ഇ​ന്ത്യ​ൻ ടീ​മി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും സ​ഹാ​യ​ഗി​രി ജ​യ് മാ​താ പ​ബ്ലി​ക് സ്‌​കൂ​ളി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി വി​ളം​ബ​ര​ത്തി​ന്‍റെ സ​ന്ദേ​ശ​മു​യ​ർ​ത്തി​യും മാ​ര​ത്ത​ൺ ന​ട​ത്തി. കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ർ​ത്തി​യി​ൽ പാ​മ്പാ​റി​ന്‍റെ തീ​ര​ത്തുനി​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് ആ​രം​ഭി​ച്ച് മ​റ​യൂ​ർ ബ​സ്‌സ്റ്റാ​ൻഡി​ൽ അ​വ​സാ​നി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വി​ജ​യ് കാ​ളി​ദാ​സ്, സ്‌​കൂ​ൾ പി​ടി​എ പ്ര​സി​ഡന്‍റ് ബെ​ഞ്ചു പു​റ​പ്പു​ഴ​യി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ഫ്ളാ​ഗ്ഓ​ഫ് ചെ​യ്‌​തു. അ​ഞ്ചു കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള​ള മാ​ര​ത്ത​ണി​ൽ ഒ​മ്പ​ത് വ​യ​സു​കാ​ര​ൻ ബി​ൽ​ഷാ​ൻ പ്രി​ൻ​സ് നാ​ച്ചി​വ​യ​ൽ അ​ഞ്ച് കി​ലോ​മീ​റ്റ​ർ പൂ​ർ​ത്തി​യാ​ക്കി ശ്ര​ദ്ധേ​യ​നാ​യി. ബ​ഥേ​ലി​ൽ നി​ന്നെത്തി​യ 58 വ​യ​സു​കാ​രി മേ​രി​ക്കു​ട്ടി ജയിം​സ് പാ​ല​പു​ളി​ക്ക​ൽ അ​ഞ്ചു കി​ലോ​മീ​റ്റ​ർ പൂ​ർ​ത്തി​യാ​ക്കി. നൂ​റ് ക​ണ​ക്കി​നാ​ളു​ക​ളാ​ണ്‌ മാ​ര​ത്ത​ണി​ൽ പ​ങ്കെ​ടു​ത്ത​ത്‌. പ്ര​ദേ​ശ​ത്തെ സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ർഥി​ക​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും പ​ങ്കാ​ളി​ത്തം ആ​വേ​ശ​ക​ര​മാ​യി​രു​ന്നു. മാ​ര​ത്ത​ൺ ക​ട​ന്നുപോ​യ വ​ഴി​ക​ളി​ൽ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ർ​പ്പു​വി​ളി​ക​ൾ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് കൂ​ടു​ത​ൽ ആ​വേ​ശം പ​ക​ർ​ന്നു.


ആ​ൺ​കു​ട്ടി​ക​ളു​ടെ അ​ഞ്ചു കി​ലോ​മീ​റ്റ​ർ മാ​ര​ത്ത​ൺ മ​ത്സ​ര​ത്തി​ൽ മ​നോ​ജ് (എം​എ കോ​ള​ജ്, കോ​ത​മം​ഗ​ലം) ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ര​ണ്ടാം സ്ഥാ​നം പൂ​ഞ്ഞാ​ർ എ​സ്എംവി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ എം. ​ജീ​വ​യും മൂ​ന്നാം സ്ഥാ​നം കോ​ത​മം​ഗ​ലം എം​എ കോ​ള​ജി​ലെ ഇ. ​അ​ഖി​ലേ​ഷും ക​ര​സ്ഥ​മാ​ക്കി.

പെ​ൺ കു​ട്ടി​ക​ളു​ടെ നാ​ലു കി​ലോ​മീ​റ്റ​ർ മാ​ര​ത്ത​ൺ മ​ത്സ​ര​ത്തി​ൽ ത​മി​ഴ്‌​നാ​ട് തി​രു​പ്പൂ​ർ ജെ​എം​ജി​എ​ച്ച്എ​സ്എ​സിലെ ​ജെ. ജെ​നി​ത ഒ​ന്നാം സ്ഥാ​ന​വും കാ​ന്ത​ല്ലൂ​ർ എ​സ്എ​ച്ച് ഹൈ​സ്‌​കൂ​ളി​ലെ എ​സ്‌. ആ​ന​ന്തി ര​ണ്ടാം സ്ഥാ​ന​വും വി.​വി​ജി മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

വി​ജ​യി​ക​ക​ൾ​ക്ക് മ​റ​യൂ​ർ പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ടി.​ആ​ർ. ജി​ജു, മ​റ​യൂ​ർ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ അ​ബ്ജു കെ.​അ​രു​ൺ, എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ടി. ​സ​ജി​ത്ത്, കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.ടി. ത​ങ്ക​ച്ച​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വി​ജ​യ് കാ​ളി​ദാ​സ്, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൻ​സി​ൽ പു​റ​വ​ക്കാ​ട്ട് എ​സ്‌എബിഎ​സ് എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.