ഓ​ട്ടോ​റി​ക്ഷ മോ​ഷ്ടി​ച്ചു ക​ട​ത്തി​യ കേ​സി​ല്‍ ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ
Friday, July 26, 2024 11:20 PM IST
ക​ട്ട​പ്പ​ന: നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ മോ​ഷ്ടി​ച്ചു ക​ട​ത്തി​യ കേ​സി​ല്‍ ര​ണ്ടുപേ​ര്‍ അ​റ​സ്റ്റി​ല്‍. മൂ​വാ​റ്റു​പു​ഴ മ​ട​ക്ക​ത്താ​നം ലി​ബി​ന്‍ ബെ​ന്നി (34), നെ​ടു​മ്പാ​ശേ​രി വാ​ഴ​പ്പ​ള്ളി​ക്കു​ടി ബാ​ബു (51) എ​ന്നി​വ​രാ​ണ് ക​ട്ട​പ്പ​ന പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

വെ​ള്ളി​യാ​ഴ്ച ക​ട്ട​പ്പ​ന പാ​റ​ക്ക​ട​വ് ബൈപാ​സ് റോ​ഡി​ലാ​ണ് സം​ഭ​വം. റോ​ഡ​രി​കി​ല്‍ പാ​ര്‍​ക്കുചെ​യ്തി​രു​ന്ന ഹോ​ട്ട​ല്‍ ന​ട​ത്തി​പ്പു​കാ​ര​നാ​യ ക​ല​യം​കു​ന്നേ​ല്‍ സാ​ജു​വി​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യാ​ണ് പ്ര​തി​ക​ള്‍ മോ​ഷ്ടി​ച്ചു ക​ട​ത്തി​യ​ത്. ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ ര​ണ്ടുപേ​ര്‍ ഓ​ട്ടോ​റി​ക്ഷ​യു​ടെ സ​മീ​പ​ത്ത് കു​റ​ച്ചുസ​മ​യം നി​ന്നശേ​ഷം പു​ളി​യ​ന്‍​മ​ല ഭാ​ഗ​ത്തേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ട് പോ​കു​ന്ന​ത് സിസിടി​വി​യി​ല്‍ വ്യ​ക്ത​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​കു​ന്ന​ത്.


മോ​ഷ്ടി​ച്ച ഓ​ട്ടോ​റി​ക്ഷ ത​മി​ഴ്‌​നാ​ട്ടി​ലെ ക​മ്പ​ത്ത് പൊ​ളി​ക്കാ​ന്‍ കൊ​ടു​ത്തി​ട്ട് മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​തി​ക​ള്‍ ക​ട്ട​പ്പ​ന​യി​ല്‍വ​ച്ച് പി​ടി​യി​ലാ​കു​ന്ന​ത്. പ്ര​തി​ക​ളെ ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ഐ​മാ​രാ​യ എ​ബി, ഡി​ജു, എഎ​സ്ഐ സു​ബൈ​ര്‍, സി​പി​ഒ അ​ഭി​ലാ​ഷ്, കാ​മ​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.