തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജി​ൽ കാ​ർ​ഗി​ൽ യു​വ​ജ​ന സം​ഗ​മം
Friday, July 26, 2024 10:30 PM IST
തൊ​ടു​പു​ഴ: ന്യൂ​മാ​ൻ കോ​ള​ജി​ൽ കാ​ർ​ഗി​ൽ വി​ജ​യ് ദി​വ​സ് ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്തി. അ​ഖി​ല ഭാ​ര​തീ​യ പൂ​ർ​വ​സൈ​നി​ക് സേ​വാ പ​രി​ഷ​ത്ത് ജി​ല്ലാ ക​മ്മി​റ്റി​യും തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ളേ​ജ് 18 കേ​ര​ളാ ബ​റ്റാ​ലി​യ​നും സം​യു​ക്ത​മാ​യാ​ണ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. കാ​ർ​ഗി​ൽ ഡോ​ക്യു​മെ​ന്‍റ​റി, യു​ദ്ധോ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം, സെ​മി​നാ​ർ, യു​വ​ജ​ന സം​ഗ​മം, അ​മ​ർ​ജ​വാ​ൻ ജ്യോ​തി​യി​ൽ പു​ഷ്പാ​ർ​ച്ച​ന എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന യു​വ​ജ​നസം​ഗ​മം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജന്മ​ഭൂ​മി​യെ സം​ര​ക്ഷി​ക്കാ​നാ​യി സൈ​ന്യം ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി പൊ​തു​ബോ​ധം ഉ​ണ്ടാ​കേ​ണ്ട​തും അ​തു​വ​ഴി ഓ​രോ പൗ​ര​നും ത​ന്‍റേ​താ​യ പൗ​ര​ധ​ർ​മം നി​ർ​വ​ഹി​ക്കേ​ണ്ട​തും രാ​ജ്യ​ത്തി​ന്‍റെ അ​ഖ​ണ്ഡ​ത​ക്കും നി​ല​നി​ൽ​പ്പി​നും അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജെ​ന്നി കെ.​ അ​ല​ക്സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


റി​ട്ട.​ എ​യ​ർ വൈ​സ് മാ​ർ​ഷ​ൽ പി.​കെ.​ ശ്രീ​കു​മാ​ർ, കേ​ണ​ൽ പ്ര​ശാ​ന്ത് നാ​യ​ർ, സി.​ജി.​ സോ​മ​ശേ​ഖ​ര​ൻ, റി​ട്ട. ​ഗ്രൂ​പ്പ് ക്യാ​പ്റ്റ​ൻ ഹ​രി ​സി.​ ശേ​ഖ​ർ, മേ​ജ​ർ അ​ന്പി​ളി ലാ​ൽ​കൃ​ഷ്ണ, ഫാ. ​ബെ​ൻ​സ​ണ്‍ കെ.​ ആ​ന്‍റ​ണി, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി ആ​ന്‍റ​ണി, ന്യൂ​മാ​ൻ കോ​ള​ജ് അ​സോ​സി​യേ​റ്റ് എ​ൻ​സി​സി ഓ​ഫീ​സ​ർ കാ​പ്റ്റ​ൻ പ്ര​ജീ​ഷ് സി.​ മാ​ത്യു, സൈ​നി​ക പ​രി​ഷ​ത്ത് സെ​ക്ര​ട്ട​റി ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള, എ​ൻ.​വി.​ബി​ജു​മോ​ൻ, എ.​ജി.​ കൃ​ഷ്ണ​കു​മാ​ർ, എ​സ്.​ ബാ​ബു​രാ​ജ് പി​ള്ള, ല​ഫ്റ്റനന്‍റ് കേ​ണ​ൽ​മാ​രാ​യ ജെ​സി ബാ​ബു , സി.​കെ.​സോ​ദ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​ർ​ഗി​ലി​ൽ വീ​രമൃ​ത്യു വ​രി​ച്ച ലാ​ൻ​സ് നാ​യി​ക് പി.​കെ.​ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ സ​ഹോ​ദ​ര​ൻ പ്ര​സാ​ദ്, ഇ​ന്ത്യ​ക്കുവേ​ണ്ടി മൂ​ന്നു യു​ദ്ധ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത ടി.​കെ.​എ​സ്.​എ​ൻ. പി​ള്ള എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.