മി​ഷ​ൻ ആ​ശു​പ​ത്രി​ക​ൾ ദൈ​വസ്നേ​ഹ​ത്തി​ന്‍റെ മു​ഖം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ
Friday, July 26, 2024 10:30 PM IST
മു​ണ്ട​ക്ക​യം ഈ​സ്റ്റ്‌: മി​ഷ​ൻ ആ​ശു​പ​ത്രി​ക​ൾ ദൈ​വസ്നേ​ഹ​ത്തി​ന്‍റെ മു​ഖ​മാ​ണെ​ന്നു സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ. മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ്‌ ആ​ശു​പ​ത്രി​യി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച എ​മ​ർ​ജ​ൻ​സി ഡി​പ്പാ​ർ​ട്ട്മെ​ന്‍റും മ​ദ​ർ ആ​ൻ​ഡ് ചൈ​ൽ​ഡ് കെ​യ​ർ സെ​ന്‍റ​റും സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തോ​ട്ടം മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​ആ​ശു​പ​ത്രി ആ​തു​രസേ​വ​ന​ത്തി​ന്‍റെ​യും ദൈ​വസ്നേ​ഹ​ത്തി​ന്‍റെ​യും മു​ഖ​മാ​ണ്. ആ​തു​രശു​ശ്രൂ​ഷ സ​ഭ​യു​ടെ ഏ​റ്റ​വും പ്ര​ധാ​ന ശു​ശ്രൂ​ഷ​യാ​ണ്. അ​ത് വ​ള​രെ ന​ല്ല രീ​തി​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എം​എം​ടി ആ​ശു​പ​ത്രി ചെ​യ്യു​ന്നു​ണ്ടെ​ന്നും സാ​ധാ​ര​ണ​ക്കാ​രെ​യും സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​രെ​യും എ​പ്പോ​ഴും ചേ​ർ​ത്തുനി​ർ​ത്താ​ൻ ക​ഴി​യ​ണ​മെ​ന്നും മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഡ​യാ​ലി​സി​സ് രോ​ഗി​ക​ളെ​യും മ​റ്റു കി​ട​പ്പുരോ​ഗി​ക​ളെ​യും സ​ന്ദ​ർ​ശി​ച്ച് പ്രാ​ർ​ഥി​ക്കു​വാ​നും അ​ദ്ദേ​ഹം മ​റ​ന്നി​ല്ല.


കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ, ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​സോ​ജി തോ​മ​സ് ക​ന്നാ​ലി​ൽ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ദീ​പു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​സി​ജു ഞ​ള്ളി​മ്മാ​ക്ക​ൽ, സ്പി​രി​ച്വ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് മ​ണ്ണം​പു​റ​ത്ത് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പി​നെ സ്വീ​ക​രി​ച്ചു.