വൈ​ദ്യു​തി പോ​സ്റ്റു​ക​ളും ക​ന്പി​യും മോ​ഷ​ണം പോ​യ​താ​യി പ​രാ​തി
Thursday, July 25, 2024 11:23 PM IST
വ​ണ്ണ​പ്പു​റം: കാ​ളി​യാ​ർ കെഎസ്ഇ​ബി ഓ​ഫീ​സി​ന് കീ​ഴി​ലു​ള്ള വൈ​ദ്യു​തി പോ​സ്റ്റു​ക​ളും ഇ​തി​ൽ വ​ലി​ച്ചി​രു​ന്ന ക​ന്പി​ക​ളും കാ​ണാ​നി​ല്ലെ​ന്നു തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി​ക്ക് അ​ധി​കൃ​ത​രു​ടെ പ​രാ​തി. കാ​ളി​യാ​ർ എ​സ്റ്റേ​റ്റി​ലെ ക​ട്ട​ക്ക​ളം ട്രാ​ൻ​സ് ഫോ​ർ​മ​റി​ൽ​നി​ന്ന് എ​സ്റ്റേ​റ്റു ബം​ഗ്ലാ​വി​ലേ​ക്കു ക​ണ​ക‌്ഷ​ൻ ന​ൽ​കി​യി​രു​ന്ന പോ​സ്റ്റു​ക​ളും വൈ​ദ്യു​തി ക​ന്പി​ക​ളും കാ​ണാ​താ​യ​താ​ണ് കെഎ​സ്ഇ​ബി അ​ധി​കൃ​ത​ർ പ​രാ​തി ന​ൽ​കി​യ​ത്.

വ​ർ​ഷ​ങ്ങ​ൾക്കു മു​ന്പ് ന​ൽ​കി​യി​രു​ന്ന വൈ​ദ്യു​തി ക​ണ​ക‌്ഷ​ൻ ബം​ഗ്ലാ​വ് ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ​തോ​ടെ വി​ച്ഛേ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ ക​ണ​ക‌്ഷ​ൻ ന​ൽ​കി​യി​രു​ന്ന പോ​സ്റ്റു​ക​ളും ക​ന്പി​ക​ളും ബോ​ർ​ഡ് അധി​കൃ​ത​ർ അ​ഴി​ച്ചു​മാ​റ്റി. പോ​സ്റ്റു​ക​ൾ പി​ഴു​തു തി​രി​കെ കൊ​ണ്ടു​വ​ന്നി​രു​ന്നി​ല്ല. ഇ​ത്ത​ര​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ന്നി​രു​ന്ന സാ​മ​ഗ്രി​ക​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.


അ​ടു​ത്ത​നാ​ളി​ൽ തോ​ട്ട​ത്തി​ലെ റ​ബ​ർ മ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്കി​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് വൈ​ദ്യു​തി പോ​സ്റ്റും ക​ന്പി​ക​ളും കാ​ണാ​താ​യ​തെ​ന്നാ​ണ് കെ എ​സ്ഇ​ബി​യു​ടെ പ​രാ​തി.

എ​ന്നാ​ൽ പോ​സ്റ്റു​ക​ൾ അ​വി​ടെത്ത​ന്നെ നി​ൽ​പ്പു​ണ്ടെ​ന്നും മ​രം മു​റി​ച്ച​പ്പോ​ൾ ക​ന്പി​ക​ൾ അ​ഴി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​ല്ലെ​ന്നു​മാ​ണ് ഇ​തു വാ​ങ്ങി​യ വ്യ​ക്തി പ​റ​യു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ന്നി​രു​ന്ന പോ​സ്റ്റു​ക​ളും ക​ന്പി​ക​ളും അ​ഴി​ച്ചു നീ​ക്കാ​ത്ത​ത് ക​ണ​ക‌്ഷ​ൻ പു​നഃ​സ്ഥാ​പി​ക്കേ​ണ്ട സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണെ​ന്ന് കെഎസ്ഇ​ബി എ​ക്സി​ക്യൂട്ടീവ് എ​ൻ​ജ​ിനിയ​ർ പ​റ​ഞ്ഞു.

കെഎസ്ഇ​ബി അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ചെ​യ്തു പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്ന് കാ​ളി​യാ​ർ സി​ഐ​യും അ​റി​യി​ച്ചു.