ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് നാ​ളെമു​ത​ൽ മു​ട്ടം ഷ​ന്താ​ളി​ൽ
Thursday, July 25, 2024 11:23 PM IST
മു​ട്ടം: സം​സ്ഥാ​ന സ​ബ് ജൂ​ണി​യ​ർ ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് നാ​ളെ മു​ത​ൽ 31വ​രെ കേ​ര​ള ബാ​സ്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ​യും ജി​ല്ലാ ബാ​സ്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ട്ടം ഷ​ന്താ​ൾ ജ്യോ​തി പ​ബ്ലി​ക് സ്കൂ​ൾ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.

14 ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 13 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽനി​ന്ന് മ​ഹാ​രാ​ഷ്‌ട്രയി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ സ​ബ് ജൂ​ണി​യ​ർ ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള സം​സ്ഥാ​ന ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ക്കും.

നാ​ളെ വൈ​കു​ന്ന​രം നാ​ലി​ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ചാ​ന്പ്യ​ൻ​ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​ജെ. സ​ണ്ണി, കെ​ബി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ഹ​ര കു​മാ​ർ, ശ​ശി​ധ​ര​ൻ ബാ​ല​കൃ​ഷ്ണ​ൻ, ഐ​ഡി​ബി​എ പ്ര​സി​ഡ​ന്‍റ് സൂ​ര്യ കു​മാ​ർ, ജ​സ്വി​ൻ സ​ജി, ഫി​ബ ക​മ്മീ​ഷ​ണ​ർ ഡോ. ​പ്രി​ൻ​സ് കെ.​മ​റ്റം, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി അ​ഗ​സ്റ്റി​ൻ, ബ്ലോ​ക്ക് മെം​ബ​ർ എ​ൻ.​കെ. ബി​ജു, വാ​ർ​ഡ് മെം​ബ​ർ അ​രു​ണ്‍ പൂ​ച്ച​ക്കു​ഴി, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റോ​സ് മ​രി​യ, സി​സ്റ്റ​ർ ലി​സാ, സി​സ്റ്റ​ർ ​ലി​സ്‌ലിൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് മോ​ണ്‍​സ​ണ്‍, ഫാ.​ ജി​നോ പു​ന്ന​മ​റ്റ​ത്തി​ൽ, ജൂ​വ​ൽ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.