കാ​യി​കാധ്യാ​പ​ക​ർ ഡി​ഡി​ഇ ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി
Thursday, July 25, 2024 11:23 PM IST
തൊ​ടു​പു​ഴ: കാ​യി​കാ​ധ്യാ​പ​ക​രു​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ജി​ല്ലാ സം​യു​ക്ത കാ​യി​കാ​ധ്യാ​പ​ക സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​നു മു​ന്നി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.

ത​സ്തി​ക സം​ര​ക്ഷ​ണ ഉ​ത്ത​ര​വ് പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ കാ​യി​ക വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി​യ​ത്.

ഡി​പി​ഇ​ടി​എ സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ.​ഐ. സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​യ​മോ​ൻ പി.​ജോ​ർ​ജ്, ഇ.​ജെ. ഫ്രാ​ൻ​സി​സ്,പി.​എം.​നാ​സ​ർ, നോ​ബി​ൾ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള മ​തി​യാ​യ സ​മ​യ​മ​നു​വ​ദി​ക്കാ​തെ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് പു​നഃപ​രി​ശോ​ധി​ക്കു​ക, കെ​ഇ​ആ​ർ പ​രി​ഷ്ക​രി​ച്ച് മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ലും കാ​യി​കാ​ധ്യാ​പ​ക​രെ നി​യ​മി​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നാ​വ​കാ​ശം ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി ഇ​രു​പ​തോ​ളം ആ​വ​ശ്യ​ങ്ങ​ൾ അ​ധ്യാ​പ​ക​ർ ഉ​ന്ന​യി​ച്ചു.