സ്നേ​ഹവീട്ടിൽ സാന്ത്വനവുമായി സെന്‍റ് സെബാസ്റ്റ്യനിലെ കുട്ടിക​ൾ
Thursday, July 25, 2024 11:23 PM IST
തൊ​ടു​പു​ഴ: ഇ​രു​നൂ​റോ​ളം അ​ന്തേ​വാ​സി​ക​ൾ താ​മ​സി​ക്കു​ന്ന സ്നേ​ഹവീ​ട്ടി​ലേ​ക്ക് മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും ക​ര​ങ്ങ​ളു​മാ​യി തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ യു​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ. സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്നേ​ഹ​വീ​ട്ടി​ൽ ആ​ഴ്ച​തോ​റും ന​ൽ​കി​വ​രു​ന്ന പൊ​തി​ച്ചോ​റ് പ​ദ്ധ​തി​ക്ക് ഈ ​വ​ർ​ഷ​വും തു​ട​ക്ക​മാ​യി.

മ​ട​ക്ക​ത്താ​നം അ​സീ​സി സ്നേ​ഹ​ഭ​വ​നി​ലാ​ണ് കു​ട്ടി​ക​ൾ പൊ​തി​ച്ചോ​റു​ക​ളും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും വി​വി​ധ സാ​ധ​ന​സാ​മ​ഗ്രി​ക​ളും കൈ​മാ​റി​യ​ത്. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ജോ​സ് മ​ഠ​ത്തി​ൽ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ർ ടി.​എ​ൽ.​ജോ​സ​ഫ്, അ​ധ്യാ​പ​ക​ർ, പി​ടി​എ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.


കു​ട്ടി​ക​ൾ വീ​ട്ടി​ൽനി​ന്നു കൊ​ണ്ടു​വ​രു​ന്ന ഇരുന്നൂറോ​ളം പൊ​തി​ച്ചോ​റു​ക​ളാ​ണ് ആ​ഴ്ച​തോ​റും ഇ​വി​ടെ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. അ​നാ​ഥ​രും പാ​ർ​ശ്വ​വ​ത്കരി​ക്ക​പ്പെ​ട്ടവ​രു​മാ​യവരെ ചേ​ർ​ത്തു നി​ർ​ത്താ​നു​ള്ള മ​ന​സ് കു​ട്ടി​ക​ളി​ൽ ചെ​റു​പ്പ​ത്തി​ലേ രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന് ഹെ​ഡ്മാ​സ്റ്റ​ർ പ​റ​ഞ്ഞു.

പൊ​തി​ച്ചോ​റി​നു പു​റ​മേ കു​ട്ടി​ക​ൾ സ​മാ​ഹ​രി​ച്ച വ​സ്ത്ര​ങ്ങ​ൾ, സോ​പ്പ്, പേ​സ്റ്റ്, ബ്ര​ഷ് മ​റ്റ് പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ​യും സ്നേ​ഹ​വീ​ട്ടി​ലേ​ക്ക് കൈ​മാ​റി.