കെഎസ്ഇ​ബി ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Thursday, July 25, 2024 11:23 PM IST
മൂ​ല​മ​റ്റം: മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചുമാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​ന്പ് ഇ​ടു​ക്കി പ​ദ്ധ​തി​യു​ടെ ആ​വ​ശ്യ​ത്തി​നാ​യി നി​ർ​മി​ച്ച പ​ഴ​ക്ക​മേ​റി​യ ക്വാ​ർ​ട്ടേ​ഴ്സു​ക​ളാ​ണ് ഏ​തു സ​മ​യ​ത്തും ഇ​ടി​ഞ്ഞു വീ​ഴാ​വുന്ന അവസ്ഥയിലായിരിക്കുന്നത്.

മൂ​ല​മ​റ്റം ഐ​എ​ച്ച്ഇ​പി സ്കൂ​ളി​നു മു​ന്നി​ൽ മൂ​ല​മ​റ്റം-വാ​ഗ​മ​ണ്‍ റോ​ഡ​രി​കി​ലാ​ണ് ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ സ്ഥി​തി ചെ​യ്യു​ന്ന​ത്. കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ഴി​യാ​ത്ര​ക്കാ​ർ ഇ​തി​നു സ​മീ​പ​ത്തുകൂ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. കൂ​ടാ​തെ ഇ​ല​പ്പ​ള്ളി, ഇ​ടാ​ട്, പു​ള്ളി​ക്കാ​നം, വാ​ഗ​മ​ണ്‍, ഏ​ല​പ്പാ​റ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന സ്വ​കാ​ര്യ, കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ളും തേ​ക്ക​ടി, വാ​ഗ​മ​ണ്‍ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ളും ഇ​തുവ​ഴി​യാ​ണ് പോ​കു​ന്ന​ത്.


മേ​ൽ​ക്കൂ​ര​യു​ടെ ഷീ​റ്റു​ക​ൾ ത​ക​ർ​ന്ന് ഭി​ത്തി ത​ക​ർ​ന്നു വീ​ഴാ​വു​ന്ന നി​ല​യി​ലാ​ണ് കെ​ട്ടി​ട​ങ്ങ​ൾ നി​ൽ​ക്കു​ന്ന​ത്. ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ഉ​ണ്ടാ​യാ​ൽ ഇ​വ നി​ലം​പൊ​ത്തു​മെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
ജി​ല്ലാ ക​ള​ക്ട​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു നീ​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.