സ്നേഹമന്ദിരത്തിലെ അ​ജ​യി​നെ ​ തേ​ടി വീ​ട്ടു​കാ​രെ​ത്തി
Wednesday, July 24, 2024 10:57 PM IST
ചെ​റു​തോ​ണി: അ​ജ​യ്ക്ക് ഇ​നി വീ​ട്ടു​കാ​രോ​ടെ​പ്പം ക​ഴി​യാം. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ചേ​ല​ച്ചു​വ​ട് , ക​ഞ്ഞി​ക്കു​ഴി പ്ര​ദേ​ശ​ത്ത് അ​ല​ഞ്ഞുതി​രി​ഞ്ഞു​ ന​ട​ന്ന യു​വാ​വി​നെ ക​ഞ്ഞി​ക്കു​ഴി പോ​ലീ​സാ​ണ് പ​ട​മു​ഖം സ്നേ​ഹ​മ​ന്ദി​ര​ത്തി​ലെ​ത്തി​ച്ച​ത്. ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന അ​വ​സ്ഥ​യി​ലും ആ​രോ​ടും സം​സാ​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലു​മാ​ണ് അ​ജ​യ് സ്നേ​ഹമ​ന്ദി​ര​ത്തി​ലെ​ത്തി​യ​ത്.

സ്നേ​ഹ​മ​ന്ദി​ര​ത്തി​ലെ പ​രി​ച​ര​ണ​ത്തി​ലൂ​ടെ​യും പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യു​മാ​ണ് യു​വാ​വി​ന്‍റെ പേ​രും നാ​ടും ഭാ​ഷ​യും മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ച്ച​ത്. അ​ജ​യ് ന​ൽ​കി​യ അ​ഡ്ര​സി​ലൂ​ടെ സ്നേ​ഹ​മ​ന്ദി​രം അ​ധി​കൃ​ത​ർ അ​ജ​യി​യു​ടെ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ആ​ന്ധ്ര​യി​ൽനി​ന്ന് അ​ജ​യി​യു​ടെ സ​ഹോ​ദ​രി​യും പി​തൃ​സ​ഹോ​ദ​ര​നും സ്നേ​ഹ​മ​ന്ദി​ര​ത്തി​ലെ​ത്തി. പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം വീ​ട്ടു​കാ​രോ​ടൊ​പ്പം പ​റ​ഞ്ഞ​യയ്​ക്കു​ക​യാ​യി​രു​ന്നു.