ന​ഷ്ട​പ്പെ​ട്ടെന്നു ക​രു​തി​യ സ്വ​ര്‍​ണ​ച്ചെ​യി​ന്‍ തി​രി​കെ ല​ഭി​ച്ചു
Wednesday, July 24, 2024 10:57 PM IST
നെ​ടു​ങ്ക​ണ്ടം: ന​ഷ്ട​പ്പെ​ട്ടെന്നു ക​രു​തി​യ ഒ​രു​പ​വ​നോ​ളം തൂ​ക്ക​മു​ള്ള സ്വ​ര്‍​ണ​ച്ചെ​യി​ന്‍ തി​രി​കെ ല​ഭി​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് ഒ​രു കു​ടും​ബം. തി​ര​ക്കേ​റി​യ നെ​ടു​ങ്ക​ണ്ടം ടൗ​ണി​ലെ സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍ കളഞ്ഞുകി​ട്ടി​യ ചെ​യി​ന്‍ ഉ​ട​മ​യെ ക​ണ്ടെ​ത്തി തി​രി​കെ ന​ല്‍​കാ​ന്‍ ത​യാ​റാ​യ​ത് ക​വു​ന്തി സ്വ​ദേ​ശി തോ​ട്ട​പ്പു​റം ലൗ​സ​ന്‍ മാ​ത്യു എ​ന്ന​യാ​ളു​ടെ ന​ല്ല​മ​ന​സാ​ണ്.

ഉ​ടു​മ്പ​ന്‍​ചോ​ല സ്വ​ദേ​ശി ജി​ജി​യു​ടെ ഇ​ള​യ​മ​ക​ളു​ടെ കൈയില്‍ കി​ടന്ന ചെ​യി​നാ​ണ് ന​ഷ്ട​പ്പെട്ടത്. ടൗണിലെ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു കു​ടും​ബം. സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി തി​രി​കെ​പ്പോ​കാ​ന്‍ ഒ​രു​ങ്ങി​യ​പ്പോ​ഴാ​ണ് ചെ​യി​ന്‍ ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. ഇ​വി​ടെ​യും ടൗ​ണി​ലും തെരഞ്ഞെങ്കിലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​തി​നി​ടെ ചെ​യി​ന്‍ ല​ഭി​ച്ച ലൗ​സ​ന്‍ പ്രാ​ദേ​ശി​ക കേ​ബി​ള്‍ ടി​വി ചാ​ന​ലി​ല്‍ ഇ​ത് അ​റി​യി​പ്പാ​യി ന​ല്‍​കി​യി​രു​ന്നു. ഇ​തു ക​ണ്ട ജി​ജി ലൗ​സ​നെ വി​ളി​ച്ചു. പി​ന്നീ​ട് ലൗ​സ​ന്‍ ചെ​യി​ന്‍ നെ​ടു​ങ്ക​ണ്ട​ത്ത് എ​ത്തി​ച്ച് ഉടമയ്ക്ക് ന​ല്‍​കി.