തൊടുപുഴ ന​ഗ​രമ​ധ്യ​ത്തി​ൽ യു​വാ​ക്ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ടം
Wednesday, July 24, 2024 10:57 PM IST
തൊ​ടു​പു​ഴ: അ​ബ്ദു​ൾ ക​ലാം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു മു​ന്പി​ൽ യു​വാ​ക്ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ടം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം. ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ എ​ത്തി​യ ഇ​വ​ർ റോ​ഡി​ലി​റ​ങ്ങി വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ് ബ​ഹ​ളം വ​യ്ക്കു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം ഇ​തു​വ​ഴി വ​ന്ന കെഎ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി ബ​സി​ൽ കൈ​കൊ​ണ്ടി​ടി​ച്ചു. പി​ന്നാ​ലെ വ​ന്ന സ്വ​കാ​ര്യ ബ​സും മ​റ്റു​വാ​ഹ​ന​ങ്ങ​ളും ത​ട​ഞ്ഞി​ട്ടു.


​ല​ഹ​രി​ക്ക​ടി​മ​ക​ളാ​യ യു​വാ​ക്ക​ളാ​ണ് അ​ഴി​ഞ്ഞാ​ട്ടം ന​ട​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. സ്കൂ​ൾ വി​ട്ട സ​മ​യ​ത്താ​യി​രു​ന്നു ഇ​വ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം. പോ​ലീ​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും ഇ​വ​ർ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.