നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്ന് തി​രു​വ​ന​ന്ത​പു​രത്തിന് കെഎ​സ്ആ​ര്‍ടിസി​യു​ടെ പു​തി​യ സ​ര്‍​വീ​സ്
Wednesday, July 24, 2024 10:57 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കെഎ​സ്ആ​ര്‍ടിസി​യു​ടെ പു​തി​യ ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു. രാ​ത്രി 12.15ന് ​നെ​ടു​ങ്ക​ണ്ട​ത്ത് നി​ന്നു പു​റ​പ്പെ​ട്ട് മു​ണ്ടി​യെ​രു​മ - തൂ​ക്കു​പാ​ലം - ക​ട്ട​പ്പ​ന - മു​ണ്ട​ക്ക​യം - പ​ത്ത​നം​തി​ട്ട വ​ഴി രാ​വി​ലെ 8.15 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചേ​രു​ന്ന ബ​സ് തി​രി​കെ ഉ​ച്ച​യ്ക്ക് 11.20ന് ​പു​റ​പ്പെ​ട്ട് രാ​ത്രി 7.15ന് ​നെ​ടു​ങ്ക​ണ്ട​ത്ത് എ​ത്തി​ച്ചേ​രും.

ഈ ​സ​ര്‍​വീസി​ല്‍ റി​സ​ര്‍​വേ​ഷ​ൻ ല​ഭ്യ​മാ​ണ്. 326 രൂ​പ​യാ​ണ് നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള ചാ​ര്‍​ജ്. നെ​ടു​ങ്ക​ണ്ടം പ്രൈ​വ​റ്റ് ബ​സ്റ്റാ​ൻഡി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സ​ര്‍​വീസിന്‍റെ ഉ​ദ്ഘാ​ട​നം എം.​എം മ​ണി എംഎ​ല്‍​എ നി​ര്‍​വഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലേ​ഖാ ത്യാ​ഗ​രാ​ജ​ന്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബി​ജി​മോ​ള്‍ വി​ജ​യ​ന്‍, കെഎ​സ്ആ​ര്‍ടിസി ക​ട്ട​പ്പ​ന യൂ​ണി​റ്റ് ഓ​ഫീ​സ​ര്‍ ബ​ഷീ​ര്‍, നെ​ടു​ങ്ക​ണ്ടം യൂ​ണി​റ്റ് ഓ​ഫീ​സ​ര്‍ ഈ​പ്പ​ച്ച​ന്‍, സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍, ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.