ലൈ​ഫി​ൽനിന്ന് ഒ​ഴി​വാ​ക്കി, സി​നി​മ​യി​ൽ ലൈ​ഫായി
Wednesday, July 24, 2024 10:57 PM IST
ഉപ്പു​ത​റ: മ​ൺ​ക​ട്ട കെ​ട്ടി​യ ഭി​ത്തി, കാ​ട്ടു ക​ഴു​ക്കോ​ൽ പാ​കി പു​ല്ലു മേ​ഞ്ഞ വീട്. ഇത് വാ​ഗ​മ​ൺ ഉ​ളു​പ്പൂ​ണി മ​ഠ​ത്തി​ൽ ഷാ​ജ​ന്‍റെ വീ​ട്. ഭാ​ര്യ മി​നി​യും ര​ണ്ടാ​ൺ മ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബം കഴിയുന്ന​ത് ​ര​ണ്ട് മു​റികൾ മാത്രമുള്ള ഈ കൂ​ര​യി​ൽ.

എ​ട്ടു വ​ർ​ഷ മു​ൻ​പ് ലൈ​ഫി​ൽ വീ​ടി​ന് അ​പേ​ക്ഷി​ച്ചു. എ​ന്നാ​ൽ, മി​നി​യു​ടെ പേ​ര് റേ​ഷ​ൻ കാ​ർ​ഡി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ അ​പേ​ക്ഷ നി​ര​സി​ച്ചു. റേ​ഷ​ൻ കാ​ർ​ഡി​ൽ പേ​രു ചേ​ർ​ത്ത് വീ​ടി​ന് വീ​ണ്ടും അ​പേ​ക്ഷ ന​ൽ​കി. അ​പ്പോ​ഴ​താ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് വീ​ടി​ല്ല. ഇപ്പോൾ ഗു​ണ​ഭോ​ക്തൃ ലി​സ്റ്റി​ലു​ള്ള​വ​ർ​ക്ക് വീ​ടു ന​ൽ​കിക്ക​ഴി​ഞ്ഞാ​ലേ ഷാ​ജ​ന്‍റെ അ​പേ​ക്ഷ പ​രി​ഗ​ണി​ക്കൂ.

കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ഷാ​ജ​ന് പു​തി​യ വീ​ടു പ​ണി​യാ​ൻ മ​റ്റു മാ​ർ​ഗമില്ലായിരുന്നു. മ​ല​മു​ക​ളി​ൽനി​ന്നു മേ​ച്ചി​ൽ പു​ല്ല് ചെ​ത്തി​യെടുത്ത്് പു​ര​യ്ക്കു മു​ക​ളി​ൽ മേ​ഞ്ഞ് ന​ന​യാ​തെ സം​ര​ക്ഷി​ക്കും. ലൈ​ഫി​ൽ വീ​ടു കി​ട്ടാ​ത്ത വി​ഷ​മ​ത്തി​ൽ ക​ഴി​യു​മ്പോ​ഴാ​ണ് സി​നി​മ എ​ന്ന സൗ​ഭാ​ഗ്യം പ​ടി ക​യ​റി വ​ന്ന​ത്.


ആ​ദ്യം ഫ​ഹദ് ഫാ​സി​ൽ നാ​യ​ക​നാ​യ കാ​ർ​ബ​ൺ എ​ന്ന സി​നി​മയ്​ക്കാ​ണ് ഷാ​ജ​ന്‍റെ പു​ല്ലു​മേ​ഞ്ഞ വീ​ട് വേ​ദി​യാ​യ​ത്. പി​ന്നീ​ട് ആ​സി​ഫ് അ​ലി നാ​യ​ക​നാ​യ ആ​ണും പെ​ണ്ണും എ​ന്ന സി​നി​മ​യ്ക്കും ലൊ​ക്കേ​ഷ​നാ​യി. വാ​ട​ക​യാ​യി ഭേ​ദ​പ്പെ​ട്ട പ്ര​തി​ഫ​ല​വും കി​ട്ടി. ഇ​ഷ്ട താ​ര​ങ്ങ​ളെ കാ​ണാ​നും ഇ​ട​പെ​ടാ​നും ക​ഴി​ഞ്ഞു. അ​ങ്ങ​നെ ഷാ​ജ​ന്‍റെ പു​ല്ലു മേ​ഞ്ഞ വീ​ട് നാ​ട്ടി​ൽ താ​ര​മാ​യി.

അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഒ​രു കോ​ടി​യോ​ളം രൂ​പ സ​മാ​ഹ​രി​ച്ച് എ​ട്ടു​കി​ലോ​മീ​റ്റ​ർ റോ​ഡ് ടാ​ർ ചെ​യ്ത് മാ​തൃ​ക​യാ​യ ഉ​ളു​പ്പൂ​ണി​യി​ലെ നാ​ട്ടു​കാ​ർ​ക്ക് ഷാ​ജ​ന്‍റെ വീ​ട്ടി​ലൂ​ടെ മ​റ്റൊ​രു അ​ഭി​മാ​ന​വും നേടാനായി. എങ്കിലും വീ​ടു​ ന​ൽ​കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ കാ​ട്ടു​ന്ന അ​വ​ഗ​ണ​ന​യി​ൽ ചെ​റി​യൊ​രു നൊ​മ്പ​ര​വും പ​രി​ഭ​വ​വും ഷാ​ജ​ന്‍റെ കു​ടും​ബ​ത്തി​നു​ണ്ട്.