കേ​ന്ദ്ര ബ​ജ​റ്റി​ൽ കേ​ര​ള​ത്തെ അ​വ​ഗ​ണി​ച്ച​ത് പ്ര​തി​ഷേ​ധാ​ർ​ഹം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്
Wednesday, July 24, 2024 10:57 PM IST
ചെറു​തോ​ണി: കേ​ന്ദ്ര ബ​ജ​റ്റ് കേ​ര​ള​ത്തെ അ​വ​ഗ​ണി​ച്ചെ​ന്നു ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഇ​ടു​ക്കി രൂ​പ​ത. കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന വ​ലി​യ പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന​തൊ​ന്നും കേ​ന്ദ്ര ബ​ജ​റ്റി​ലി​ല്ല. റ​ബർ, കു​രു​മു​ള​ക്, കാ​പ്പി, തേ​യി​ല, നാ​ളി​കേ​രം തു​ട​ങ്ങി​യ​വ​ക്ക് കാ​ലാ​നു​സൃ​ത​മാ​യ താ​ങ്ങു​വി​ല നി​ശ്ച​യി​ക്കാ​ത്ത​ത് ക​ർ​ഷ​ക​രെ നി​രാ​ശ​പ്പെ​ടു​ത്തി.

അ​ഭ്യ​സ്ത​വി​ദ്യ​രാ​യ കേ​ര​ള​ത്തി​ലെ യു​വ​ജ​ന​ങ്ങ​ൾ പ്ര​ത്യേ​കി​ച്ച് ന്യൂ​ന​പ​ക്ഷ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ രാ​ജ്യം വി​ട്ടു പോ​കേ​ണ്ടി​വ​രു​ന്ന ദു​ർ​ഗ​തി തു​ട​രു​ക​യാ​ണ്. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽനി​ന്നു ക​ർ​ഷ​ക​രെ ര​ക്ഷി​ക്കാ​നു​ള്ള ക്രി​യാ​ത്മ​ക​മാ​യ പ​ദ്ധ​തി​ക​ളും വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന​വ​ർ​ക്കു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യ പ​ദ്ധ​തി​ക​ളും ബ​ജ​റ്റി​ൽ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. വ​നാ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ​ക്കു സ​ഹാ​യ​ക​മാ​കുംവി​ധം ഉ​ചി​ത​മാ​യ സാ​മ്പ​ത്തി​ക പാ​ക്കേ​ജു​ക​ൾ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റേതാ​ണ്.


കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യം ബാ​ങ്ക് വാ​യ്പ​ക​ൾ​ക്കു​ള്ള ശി​പാ​ർ​ശ മാ​ത്ര​മാ​യി കു​റ​യു​ന്നു.

സ​ർ​ക്കാ​രി​ന്‍റെ ഒ​മ്പ​ത് മു​ൻ​ഗ​ണ​നാ മേ​ഖ​ല​ക​ളി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യെ ഉ​ൾ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഈ ​മേ​ഖ​ല നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ആ​വ​ശ്യ​മാ​യ തു​ക ബ​ജ​റ്റി​ൽ നീ​ക്കി വ​ച്ചി​ട്ടി​ല്ല.

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഇ​ടു​ക്കി രൂ​പ​ത പ്ര​സി​ഡ​ന്റ് ജോ​ർ​ജ് കോ​യി​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ബ​ജ​റ്റ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് പാ​ല​ക്കു​ടി, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ജോ ഇ​ല​ന്തൂ​ർ, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജു​കു​ട്ടി, രൂ​പ​ത ട്ര​ഷ​റ​ർ ജോ​സ​ഫ് ചാ​ണ്ടി തേ​വ​ർ​പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.