ചി​ന്ന​ക്ക​ട​യി​ലെ ചൈ​നീ​സ് കൊ​ട്ടാ​രം സം​ര​ക്ഷി​ക്ക​ണം
Tuesday, September 24, 2024 5:56 AM IST
കൊ​ട്ടി​യം: ചി​ന്ന​ക്ക​ട​യി​ലെ ചൈ​നീ​സ് കൊ​ട്ടാ​രം ച​രി​ത്ര സ്മാ​ര​ക​മാ​യി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​ന്‍റി ക​റ​പ്ഷ​ൻ പീ​പ്പി​ള്‍​സ് മൂ​വ്മെ​ന്‍റ് ജി​ല്ലാ ക​മ്മി​റ്റി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

കൊ​ട്ടാ​രം കാ​ടു മൂ​ടി പൂ​ർ​ണ നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്. സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രോ ച​രി​ത്ര​കാ​ര​ന്മാ​രോ ഇ​ത് ക​ണ്ട​താ​യി ഭാ​വി​ക്കു​ന്നി​ല്ല. സ്മാ​ര​കം റെ​യി​ൽ​വേ വ​ക ഭൂ​മി​യി​ലാ​ണെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് കോ​ർ​പ്പ​റേ​ഷ​ന് ഒ​ഴി​ഞ്ഞു​മാ​റാ​ൻ അ​വ​കാ​ശ​മി​ല്ല.


റെ​യി​ൽ​വേ​യി​ൽ നി​ന്ന് ഏ​റ്റെ​ടു​ത്ത് സം​ര​ക്ഷി​ക്കാ​ൻ കോ​ർ​പ്പ​റേ​ഷ​ൻ മു​ൻ​കൈ എ​ടു​ക്ക​ണം. കോ​ർ​പ്പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​തോ​ടൊ​പ്പം, സ്മാ​ര​കം ത​ദ്ദേ​ശ ഭ​ര​ണ​കൂ​ട​ത്തി​ന് കൈ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ൽ​കി​യ​താ​യി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി. ​ദി​വാ​ക​ര​ൻ അ​റി​യി​ച്ചു.