എ​സ്‌​യു​ടി​യി​ൽ പാ​രാ​മെ​ഡി​ക്ക​ല്‍ കോ​ഴ്‌​സ് നാ​ലാ​മ​ത്തെ ബാ​ച്ച് ആ​രം​ഭി​ച്ചു
Sunday, September 22, 2024 6:25 AM IST
തി​രു​വ​ന​ന്ത​പു​രം: എ​സ്‌​യു​ടി ആ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​സ്‌​യു​ടി ഇ​ന്‍​സ്റ്റ്യൂ​ട്ട് ഓ​ഫ് പാ​രാ​മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സ് നാ​ലാ​മ​ത്തെ ബാ​ച്ച് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു.

18ന് ​ആ​ശു​പ​ത്രി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ര​ണ്ടാം ബാ​ച്ചി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ന്നു. ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ കേ​ണ​ല്‍ രാ​ജീ​വ് മ​ണ്ണാ​ളി നാ​ലാം ബാ​ച്ചി​ന്‍റെ പ്ര​വേ​ശ​നോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.


എ​സ്‌​യു​ടി സ്‌​കൂ​ള്‍ ഓ​ഫ് ന​ഴ്‌​സിം​ഗ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. എ​ൽ. നി​ര്‍​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​ര്‍, ചീ​ഫ് ലെ​യ്സ​ണ്‍ ഓ​ഫീ​സ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് റെ​യ്ച്ച​ല​മ്മ ജേ​ക്ക​ബ് ഡാ​നി​യ​ല്‍, ടി.​രാ​ജീ​വ് , എ​ന്നി​വ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ന​ട​ത്തി.