ചാ​ത്ത​ന്നൂ​ർ യൂ​ണി​യ​ൻ മ​ഹാ​സ​മാ​ധി ആ​ച​രി​ച്ചു
Sunday, September 22, 2024 6:25 AM IST
ചാ​ത്ത​ന്നൂ​ർ: എ​സ്എ​ൻ​ഡി​പി യോ​ഗം ചാ​ത്ത​ന്നൂ​ർ യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ 97 ാമ​ത് മ​ഹാ സ​മാ​ധി ച​ട​ങ്ങു​ക​ളോ​ടെ ആ​ച​രി​ച്ചു.

യൂ​ണി​യ​ൻ ഓ​ഫീ​സി​ൽ കൂ​ടി​യ ച​ട​ങ്ങി​ൽ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ്‌ ബി.​ബി. ഗോ​പ​കു​മാ​ർ ദീ​പം തെ​ളി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി. ​സ​ജീ​വ്, സെ​ക്ര​ട്ട​റി കെ. ​വി​ജ​യ​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ. ​ന​ട​രാ​ജ​ൻ, യൂ​ണി​യ​ൻ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ പി. ​സോ​മ​രാ​ജ​ൻ, പ്ര​ശാ​ന്ത്, ആ​ർ. ഗാ​ന്ധി, ആ​ർ. ഷാ​ജി, കെ. ​ചി​ത്രാം​ഗ​ത​ൻ, കെ. ​സു​ജ​യ്കു​മാ​ർ, വ​നി​താ സം​ഘം പ്ര​സി​ഡ​ന്‍റ് ചി​ത്ര​മോ​ഹ​ൻ​ദാ​സ്, സെ​ക്ര​ട്ട​റി ബീ​നാ പ്ര​ശാ​ന്ത്, ഷീ​ല, മ​നീ​ഷ, ഓ​മ​ന, മി​നി, ആ​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന് ഗു​രു​പൂ​ജ, സ​മൂ​ഹ പ്രാ​ർ​ഥ​ന തു​ട​ങ്ങി​യ​വ ഉ​ണ്ടാ​യി​രു​ന്നു. യൂ​ണി​യ​ൻ പ​രി​ധി​യി​ലെ 54 ശാ​ഖ​ക​ളി​ലും സ​മാ​ധി ദി​നാ​ച​ര​ണം ന​ട​ത്തി. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും ക്ല​ബു​ക​ളും സ​മാ​ധി ദി​നാ​ച​ര​ണം ന​ട​ത്തി. ഗു​രു​ദേ​വ​പാ​രാ​യ​ണം ന​ട​ത്തി.


പ​ള്ളി​ത്തോ​ട്ട​ത്ത് ഗു​രു​സ​മാ​ധി ദി​നാ​ച​ര​ണം

കൊ​ല്ലം: പ​ള്ളി​ത്തോ​ട്ടം 446 ാം ന​മ്പ​ർ ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു സ​മാ​ധി ദി​നാ​ച​ര​ണം ന​ട​ത്തി. എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി എ​ൻ. രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ ശ​ങ്ക​ർ, യോ​ഗം കൗ​ൺ​സി​ല​ർ പി. ​സു​ന്ദ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​ഫ. മാ​ലി​നി സു​വ​ർ​ണ​കു​മാ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശാ​ഖ പ്ര​സി​ഡ​ന്‍റ് എ​സ്. ശി​വ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ശാ​ഖാ സെ​ക്ര​ട്ട​റി എ​സ്. സ​ഞ്ജീ​വ് കു​മാ​ർ, എ​ച്ച്. അ​ജ​യ​കു​മാ​ർ, ശാ​ഖ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി. ​വേ​ണു​ഗോ​പാ​ൽ, ഡോ.​സി. സു​ര ശ്രീ​ജാ​ത​ൻ, കെ. ​സ​ന​ൽ കു​മാ​ർ, എ. ​സു​ഭാ​ഷ്, എ​സ്. സ​ജി​മോ​ൻ, കെ.​ആ​ർ. തേ​ജ​സിം​ഹ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മൂ​താ​ക്ക​ര, എ​സ്എം​പി എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ഞ്ഞി വി​ത​ര​ണം ന​ട​ത്തി.