തെ​രു​വ് നാ​യു​ടെ ക​ടി​യേ​റ്റ് നാ​ല് പേ​ര്‍​ക്ക് പ​രി​ക്ക്
Tuesday, September 24, 2024 5:43 AM IST
ച​വ​റ: തെ​രു​വ് നാ​യു​ടെ ക​ടി​യേ​റ്റ് നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ച​വ​റ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രു​ന്നു നാ​യ​യു​ടെ ആ​ക്ര​മ​ണം. ഞാ​യ​റാ​ഴ്ച കൃ​ഷ്ണ​ന്‍ ന​ട​ക്ക് സ​മീ​പം, മ​ണ്ടോ​ടി മു​ക്ക് എ​ന്നി​വ​ട​ങ്ങ​ളി​ലാ​യി​രു​ന്നു സം​ഭ​വം.

കൃ​ഷ്ണ​ന്‍ ന​ട ചെ​മ്മാ​ത്തോ​ടി​ല്‍ ഷാ​ജി (53), ച​മ്പോ​ള​ളി​ല്‍ മ​ധു (52), മ​ണ്ടോ​ടി മു​ക്ക് ശ​ശി​മ​ന്ദി​ര​ത്തി​ല്‍ ആ​ദി​ത്യ​ന്‍ (6), കു​രി​ശും മൂ​ട് തി​രു​വാ​തി​ര​യി​ല്‍ ആ​യു​ഷ് (10) എ​ന്നി​വ​ര്‍​ക്കാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.


പ​ല​രും വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി. ഇ​തി​ല്‍ മ​ധു​വി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​ദേ​ശ​ത്ത് തെ​രു​വ് നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.