ഓ​ണാഘോഷം സംഘടിപ്പിച്ചു
Monday, September 23, 2024 5:05 AM IST
കൊ​ല്ലം: മാ​സി​ന്‍റേ​യും ഒ​എ​ന്‍​വി മ​ല​യാ​ളം പ​ഠ​ന​കേ​ന്ദ്രം ലൈ​ബ്ര​റി​യു​ടേ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​ണം കൂ​ട്ടാ​യ്മ​യും ആ​ദ​രി​ക്ക​ലും മെ​റി​റ്റ് അ​വാ​ര്‍​ഡ് വി​ത​ര​ണ​വും ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് എ​ക്സ്. ഏ​ണ​സ്റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം.​നൗ​ഷാ​ദ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ച​ന്ദ്ര​യാ​ന്‍ ദൗ​ത്യ​ത്തി​ല്‍ പ​ങ്കാ​ളി​യാ​യ ഐ​എ​സ്ആ​ര്‍​ഒ എ​ൻ​ജി​നീ​യ​ര്‍ വി​ഷ്ണു വി​ശ്വ​നാ​ഥ്, പി​എ​ച്ച്ഡി നേ​ടി​യ ഡോ. ​ബൈ​ജു, ഡോ. ​ബോ​ബി​ന, ഷോ​ര്‍​ട്ട്ഫി​ലിം അ​വാ​ര്‍​ഡ് നേ​ടി​യ മ​ണി​ക​ണ്ഠ​ന്‍, പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ ജേ​ക്ക​ബ് എ​സ്. മു​ണ്ട​പ്പു​ളം, നാ​ഷ​ണ​ല്‍ സ്കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ് ക്യാ​മ്പി​ല്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് നേ​ടി​യ അ​ഹ​ദ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.


അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ എം​ബി​ബി​എ​സ് നേ​ടി​യ ഡോ.​നി​ര്‍​മ​ല്‍ ഏ​ലി​യാ​സ് നി​ക്സ​ന്‍,ഡോ.​മേ​ഘ്ന പ്ര​മോ​ദ്, ബി​കോ​മി​ന് ഉ​ന്ന​ത വി​ജ​യം നേ​ടി​യ പാ​ര്‍​വ​തി മ​ധു, നീ​റ്റ് പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ അ​മി​ത വി.​അ​നി​ല്‍, പ്ല​സ്ടു​വി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ റെ​യി​ന്‍ എ​സ്. രാ​ജു, അ​വ​ന്തി​ക മ​നോ​ജ്, പ​ത്താം ക്ലാ​സി​ല്‍ വി​ജ​യം നേ​ടി​യ ആ​ര്യ​ന്‍ മ​നോ​ജ്, ഷി​നു സ്റ്റീ​ഫ​ന്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.