കാ​റ്റി​ൽ മ​ര​ച്ചി​ല്ല ഒ​ടി​ഞ്ഞു​വീ​ണു: പോ​ലീ​സു​കാ​ർ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്
Tuesday, September 24, 2024 5:43 AM IST
മ​ട​ത്ത​റ: മ​ല​യോ​ര ഹൈ​വേ​യി​ല്‍ കു​ള​ത്തൂ​പ്പു​ഴ -മ​ട​ത്ത​റ പാ​ത​യി​ല്‍ മൈ​ല​മൂ​ട് ഭാ​ഗ​ത്ത് ഉ​ച്ച​യോ​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി മ​ഴ​യും ഒ​പ്പം കാ​റ്റും വീ​ശി​യ​ടി​ച്ച​തോ​ടെ പാ​ത​യോ​ര​ത്ത് നി​ന്ന കൂ​റ്റ​ന്‍​മ​ര​ത്തി​ന്‍റെ ചി​ല്ല പാ​ത​യി​ലേ​ക്ക് ഒ​ടി​ഞ്ഞു​വീ​ണു.

അ​പ​ക​ട സ​മ​യ​ത്ത് ക​ട​ന്നു​പോ​യ കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ജീ​പ്പും പോ​ലീ​സു​കാ​രും ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്കാ​ണ്. തു​ട​ര്‍​ന്നു പോ​ലീ​സ് അ​റി​യി​ച്ച​ത​നു​സ​രി​ച്ച് വ​ന​പാ​ല​ക​ര്‍ സ്ഥ​ല​ത്ത് എ​ത്തു​ക​യും നാ​ട്ടു​കാ​രു​ടെ കൂ​ടി സ​ഹാ​യ​ത്തോ​ടെ മ​ര​ച്ചി​ല്ല മു​റി​ച്ച് നീ​ക്കു​ക​യും ചെ​യ്തു. മ​ര​ച്ചി​ല്ല ഒ​ടി​ഞ്ഞു​വീ​ണ​ത്തി​നെ തു​ട​ര്‍​ന്നു ഭാ​ഗി​ക​മാ​യി പാ​ത​യി​ല്‍ ഗ​താ​ഗ​തം സ്തം​ഭി​ച്ചു.


സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന എ​സ്ഐ ഷാ​ജ​ഹാ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു വ​ശ​ത്തു​കൂ​ടി വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം പാ​ത​യോ​ര​ത്ത് അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​ര​ങ്ങ​ളും ചി​ല്ല​ക​ളും മു​റി​ച്ച് നീ​ക്കാ​നു​ള്ള ന​ട​പ​ടി വൈ​കു​ന്ന​തി​ല്‍ നാ​ട്ടു​കാ​ര്‍​ക്കി​ട​യി​ല്‍ പ്ര​തി​ഷേ​ധം ഉ​യ​രു​ക​യാ​ണ്. എ​ന്നാ​ല്‍ മ​ര​ങ്ങ​ള്‍ മു​റി​ച്ച് നീ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യും മ​ര​ങ്ങ​ള്‍ മാ​ര്‍​ക്ക് ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​താ​യും വ​ന​പാ​ല​ക​ര്‍ അ​റി​യി​ച്ചു.