കൊ​ട്ടി​യം പൗ​ര​വേ​ദി ബാലിക സദനത്തിൽ ഓ​ണം ആ​ഘോ​ഷി​ച്ചു
Monday, September 23, 2024 4:58 AM IST
കൊ​ട്ടി​യം: അ​സീ​സി വി​ന​യാ​ല​യി​ലെ അ​മ്മ​മാ​ർ​ക്കും പി​എ​സ് ബാ​ലി​കാ സ​ദ​ന​ത്തി​ലെ കു​ഞ്ഞു​ങ്ങ​ൾ​ക്കൊ​പ്പം കൊ​ട്ടി​യം പൗ​ര​വേ​ദി ഓ​ണം ആ​ഘോ​ഷി​ച്ചു.

പൗ​ര​വേ​ദി പ്ര​സി​ഡ​ന്‍റ് വി​ള​ക്ക് കൊ​ളു​ത്തി തു​ട​ക്കം കു​റി​ച്ചു. കൊ​ല്ലം ദ്രാ​വി​ഡ​ൻ​സി​ന്‍റെ നാ​ട​ൻ പാ​ട്ടും കൊ​ട്ടി​യ​ത്തെ മി​ക​ച്ച ഗാ​യ​ക​രു​ടേ​യും കു​ട്ടി​ക​ളു​ടേ​യും പൗ​ര​വേ​ദി അം​ഗ​ങ്ങ​ളു​ടേ​യും ഗാ​ന​ങ്ങ​ളും സം​ഗീ​ത​ത്തി​ന്‍റെ മാ​യി​ക പ്ര​പ​ഞ്ചം സൃ​ഷ്ടി​ച്ചു. കു​ട്ടി​ക​ളു​ടെ സം​ഘ നൃ​ത്തം അ​വ​ത​രി​പ്പി​ച്ചു.

കു​ഞ്ഞു​ങ്ങ​ൾ​ക്ക് പൗ​ര​വേ​ദി പ്ര​വ​ർ​ത്ത​ക​ർ ഓ​ണ കോ​ടി ന​ൽ​കി. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം കൊ​ല്ലം സ്പെ​ഷ​ൽ ബ്രാ​ഞ്ച് അ​സി. പോ​ലീ​സ് ക​മ്മി​ഷ​ണ​ർ എ .​പ്ര​ദീ​പ്‌​കു​മാ​ർ നി​ർ​വ​ഹി​ച്ചു. പൗ​ര​വേ​ദി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കൊ​ട്ടി​യം എ​ൻ. അ​ജി​ത്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ഓ​ണ​ക്കോ​ടി വി​ത​ര​ണം കൊ​ട്ടി​യം ഡോ​ൺ​ബോ​സ്കോ കോ​ള​ജ് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ബോ​ബി​യും കു​ട്ടി​ക​ൾ​ക്കു​ള്ള വി​ത​ര​ണം കൊ​ട്ടി​യം ട്രാ​ൻ​സി​റ്റ് ഹോം ​പോ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ സു​ജി​ത് ജി . ​നാ​യ​രും നി​ർ​വ​ഹി​ച്ചു.

ഫ്ര​ണ്ട്‌​സ് ഓ​ഫ് ഉ​മ​യ​ന​ല്ലൂ​ർ പ്ര​വാ​സി സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ന​ജി​മു​ദീ​ൻ, പി.​എ​സ്, ബാ​ലി​ക സ​ദ​നം ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ശാ​ലി​നി, പൗ​ര​വേ​ദി ട്ര​ഷ​റ​ർ സാ​ജ​ൻ ക​വ​റാ​ട്ടി​ൽ, പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ൺ മോ​ത്ത, ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി നൗ​ഷാ​ദ് പാ​ട്ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ .​പ്ര​ദീ​പ്‌​കു​മാ​റി​നെ പൗ​ര​വേ​ദി പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഓ​ണ സ​ദ്യ​യോ​ടെ ആ​ഘോ​ഷം സ​മാ​പി​ച്ചു.