ഇ​ൻ​ഷ്വ​റ​ൻ​സിന് ജി​എ​സ്ടി ;പ​ഠ​ന​സം​ഘ​ത്തെ നി​യോ​ഗി​ച്ച​ു :എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി
Sunday, September 22, 2024 6:25 AM IST
കൊ​ല്ലം: ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് പോ​ളി​സി​ക​ള്‍​ക്കും ലൈ​ഫ് ഇ​ന്‍​ഷ്വ​റ​ന്‍​സ് പോ​ളി​സി​ക​ള്‍​ക്കും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള​ള ജി​എ​സ്ടി ഒ​ഴി​വാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് സ​മ​ഗ്ര പ​ഠ​നം ന​ട​ത്താ​ന്‍ മ​ന്ത്രി​ത​ല സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യി എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി അ​റി​യി​ച്ചു.

ആ​രോ​ഗ്യ ലൈ​ഫ് ഇ​ന്‍​ഷ്വ​റ​ന്‍​സ് പോ​ളി​സി​ക​ള്‍​ക്ക് ചു​മ​ത്തു​ന്ന ജി​എ​സ്ടി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര ധ​ന വ​കു​പ്പി​നോ​ട് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ഉ​ന്ന​യി​ച്ച ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രി എം​പി​ക്ക് ന​ല്‍​കി​യ ക​ത്തി​ല്‍ അ​റി​യി​ച്ചു.


ആ​രോ​ഗ്യ ലൈ​ഫ് ഇ​ന്‍​ഷ്വ​റ​ന്‍​സ് പോ​ളി​സി​ക​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള​ള ജി​എ​സ്ടി സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള​ള അ​വ​കാ​ശം കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട ജി​എ​സ്ടി കൗ​ണ്‍​സി​ലി​നാ​ണ്.

വി​ഷ​യം ഒ​ന്പ​തി​ന് ചേ​ര്‍​ന്ന ജി​എ​സ്ടി കൗ​ണ്‍​സി​ലി​ന്‍റെ യോ​ഗ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച് വി​ശ​ദ​മാ​യി ച​ര്‍​ച്ച ന​ട​ത്തി. ആ​രോ​ഗ്യ ലൈ​ഫ് ഇ​ന്‍​ഷ്വ​റ​ന്‍​സ് പോ​ളി​സി​ക​ളു​ടെ ജി​എ​സ്ടി പി​ന്‍​വ​ലി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​ഠി​ച്ച് ഒ​ക്ടോ​ബ​റി​ൽ റി​പ്പോ​ര്‍​ട്ട് ന​ൽ​കാ​ൻ മ​ന്ത്രി​ത​ല സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു.