കി​ഴ​ക്കേ ക​ല്ല​ട ക​വി​ത്ര​യ ഗ്ര​ന്ഥ​ശാ​ല​യി​ൽ ആ​ധാ​ർ മേ​ള ഇ​ന്ന്
Tuesday, September 24, 2024 5:43 AM IST
കു​ണ്ട​റ: ത​പാ​ൽ വ​കു​പ്പി​ന്‍റേ​യും കി​ഴ​ക്കേ​ക​ല്ല​ട ക​വി​ത്ര​യ ഗ്ര​ന്ഥ​ശാ​ല​യു​ടേ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 9.30 ന് ​ക​വി​ത്ര​യ ഗ്ര​ന്ഥ​ശാ​ല അ​ങ്ക​ണ​ത്തി​ൽ ആ​ധാ​ർ മേ​ള​യും ത​പാ​ൽ​മേ​ള​യും ന​ട​ക്കും.

മേ​ള കി​ഴ​ക്കേ ക​ല്ല​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. ലാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യും. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​നി​ൽ പാ​ട്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഗ്ര​ന്ഥ​ശാ​ല യൂ​ണി​യ​ൻ താ​ലൂ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജി. ​വേ​ലാ​യു​ധ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മേ​ള​യി​ൽ പു​തി​യ ആ​ധാ​ർ എ​ൻ​റോ​ൾ​മെ​ന്‍റ്, ആ​ധാ​ർ പു​തു​ക്ക​ൽ, തി​രു​ത്ത​ൽ, ബ​യോ​മെ​ട്രി​ക് ര​ജി​സ്ട്രേ​ഷ​ൻ, പോ​സ്റ്റ് ഓ​ഫീ​സ് സേ​വിം​ഗ്സ് അ​ക്കൗ​ണ്ട്, സു​ക​ന്യ സ​മൃ​ദ്ധി അ​ക്കൗ​ണ്ട്, ഇ​ന്ത്യ പോ​സ്റ്റ് പെ​യ്മെ​ന്‍റ് ബാ​ങ്ക് സേ​വ​ന​ങ്ങ​ൾ, പോ​സ്റ്റ​ൽ ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് എ​ന്നീ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ണ്.