മരം മു​റി​ക്കു​ന്ന​തി​നി​ടെ മ​രം വീ​ണ് മ​രി​ച്ചു
Monday, September 23, 2024 10:21 PM IST
ചാ​ത്ത​ന്നൂ​ർ : മ​രം​വെ​ട്ട് തൊ​ഴി​ലാ​ളി ദേ​ഹ​ത്ത് മ​രം വീ​ണ് മ​രി​ച്ചു. മ​രം​മു​റി​ക്കു​ന്ന​തി​നി​ട​യി​ൽ അ​ട​യ്ക്കാ​മ​രം ത​ല​യി​ൽ വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ചാ​ത്ത​ന്നൂ​ർ മീ​നാ​ട് കി​ഴ​ക്ക് എം​സി പു​രം ആ​രാ​ധ​ന​യി​ൽ വ​ട്ട​വി​ള പ​ടി​ഞ്ഞാ​റ്റ​തി​ൽ വീ​ട്ടി​ൽ രാ​ജു (48)ആ​ണ് മ​രി​ച്ച​ത്. കാ​രം​കോ​ട് വാ​ർ​ഡി​ലെ കോ​തേ​രി​യി​ലെ വീ​ട്ടി​ൽ അ​ട​യ്ക്കാ​മ​രം മു​റി​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം.


ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ജോ​ലി​ക്കാ​ർ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: ആ​ശ്വ​തി. മ​ക്ക​ൾ: അ​ഖി​ല, അ​ഖി​ലേ​ഷ്. ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.