ക്ലാം ​കേ​ര​ള ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി​ ഓ​ഹ​രി ഉ​ട​മ​ായോ​ഗം 29 ന്
Monday, September 23, 2024 4:58 AM IST
കു​ണ്ട​റ: ഫി​ഷ​റീ​സ് മേ​ഖ​ല​യി​ൽ കേ​ര​ള​ത്തി​ലെ ആ​ദ്യ ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി​യാ​യ ക്ലാം ​കേ​ര​ള ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി​യു​ടെ ഓ​ഹ​രി ഉ​ട​മ​ക​ളു​ടെ യോ​ഗം 29 - ന് ​മ​ൺ​റോ തു​രു​ത്തി​ലെ പ​ട്ടം തു​രു​ത്ത് മ​ൺ​ട്രോ പാ​ര​ഡൈ​സ് ലേ​ക്ക് റി​സോ​ർ​ട്ടി​ൽ രാ​വി​ലെ 10-ന് ​ന​ട​ക്കും.
ക​ക്ക ശേ​ഖ​രി​ച്ച് ഉ​ത്പാ​ദ​ന മൂ​ല്യ വ​ർ​ധ​ന​യി​ലൂ​ടെ കൂ​ടു​ത​ൽ ലാ​ഭ​മു​ണ്ടാ​ക്കു​ക​യും ഇ​തി​നാ​യി ജി​ല്ല​യി​ലെ മു​ഴു​വ​ൻ ക​ക്കാ​വാ​ര​ൽ തൊ​ഴി​ലാ​ളി​ക​ളെ​യും സം​ഘ​ടി​പ്പി​ക്കു​ക​യാ​ണ് യോ​ഗ​ത്തി​ന്‍റെ ല​ക്ഷ്യം .

ന​ബാ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രാ​മ​ജ്യോ​തി ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി​യു​ടെ പി​ന്തു​ണ​യോ​ടെ സെ​ൻ​ട്ര​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​ഷ​റീ​സ് ടെ​ക്നോ​ള​ജി​യു​ടെ​യും ആ​ഗ്രോ നേ​ച്ച​റി​ന്‍റെ​യും സ​ഹാ​യം ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് ഉ​ത്പാ​ദ​ന പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ ക​ക്ക​യു​ടെ ക​ല​വ​റ​യാ​യ കൊ​ല്ലം ജി​ല്ല​യി​ൽ കേ​ര​ള വേ​ട​ർ സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ള​മാ​ട് ആ​ർ. ചെ​ല്ല​പ്പ​ൻ തൊ​ഴി​ൽ പ​രി​ശീ​ല​ന ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ അ​ധീ​ന​ത​യി​ലാ​ണ് യോ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.


പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക​ക്ക കൃ​ഷി ചെ​യ്യാ​ൻ താ​ല്പ​ര്യ​മു​ള്ള ക​ർ​ഷ​ക​രെ ക​ണ്ടെ​ത്തി പ​രി​ശീ​ല​നം ന​ൽ​കും. ഇ​തി​ലേ​ക്കാ​യി കൃ​ഷി​ക്ക് സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തും. ക​ക്ക ക​ർ​ഷ​ക​രു​ടെ സ​മ​ഗ്ര​മാ​യ പു​രോ​ഗ​തി​യാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

യോ​ഗ​ത്തി​ൽ ക്ലാം ​കേ​ര​ള ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി​യു​ടെ അം​ഗ​ത്വം എ​ടു​ക്കാ​ൻ അ​വ​സ​രം
ഉ​ണ്ടാ​കും. യോ​ഗം ന​ബാ​ർ​ഡ് ഡി​ഡി​എം ടി.​കെ .പ്രേം​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള വേ​ട​ർ സ​മാ​ജം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബാ​ബു പ​ട്ടം​തു​രു​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​കെ. ഗോ​പ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ആ​ഗ്രോ നേ​ച്ച​ർ സി​ഇ​ഒ ര​ഞ്ജി​ത്ത് രാ​ജേ​ന്ദ്ര​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ക്കും. ചെ​യ​ർ​മാ​ൻ സൂ​ര​ജ് നാ​രാ​യ​ണ​ൻ, പി.​എ​സ്. മ​നു, ര​തു ത​ങ്ക​പ്പ​ൻ, രാ​ജേ​ഷ് കെ. ​രാ​മ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.