സ്വ​ച്ച് സാ​ഗ​ർ സു​ര​ക്ഷി​ത് സാ​ഗ​ർ; ആ​ല​പ്പാ​ട് വെ​ള്ള​നാ​തു​രു​ത്ത് ബീ​ച്ച് ശു​ചീ​ക​രി​ച്ചു
Sunday, September 22, 2024 6:02 AM IST
കൊ​ല്ലം: അ​മൃ​ത സ്കൂ​ൾ ഫോ​ർ സ​സ്റ്റൈ​ന​ബി​ൾ ഫ്യൂ​ച്ച​ർ യു​നെ​സ്കോ ചെ​യ​റി​ന്‍റേ​യും അ​മൃ​ത യു​വ ധ​ർ​മ​ധാ​ര​യു​ടേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ആ​ല​പ്പാ​ട് വെ​ള്ള​നാ​തു​രു​ത്ത് ബീ​ച്ച് ശു​ചീ​ക​രി​ച്ചു.

ഭൗ​മ​ശാ​സ്ത്ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ്വ​ച്ച് സാ​ഗ​ർ സു​ര​ക്ഷി​ത് സാ​ഗ​ർ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബീ​ച്ച് ശു​ചീ​ക​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്. സ​മു​ദ്ര സം​ര​ക്ഷ​ണ ഭാ​ഗ​മാ​യു​ള്ള ദേ​ശീ​യ​ത​ല കാ​മ്പ​യി​നാ​ണ് സ്വ​ച്ച് സാ​ഗ​ർ സു​ര​ക്ഷി​ത് സാ​ഗ​ർ.

അ​മൃ​ത യു​വ ധ​ർ​മ​ധാ​ര​യു​ടേ​യും അ​മൃ​ത സ്കൂ​ൾ ഫോ​ർ സ്റ്റൈ​ന​ബി​ൾ ഫ്യൂ​ച്ച​റി​ന്‍റേ​യും ഭാ​ഗ​മാ​യി നൂ​റി​ല​ധി​കം വോ​ള​ണ്ടി​യ​ർ​മാ​ർ ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.


ആ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യു. ​ഉ​ല്ലാ​സ്, മെ​മ്പ​ർ​മാ​രാ​യ ഉ​ദ​യ​കു​മാ​രി, സു​ജി​മോ​ൾ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു. അ​ധ്യാ​പ​ക​രാ​യ ഡോ. ​ര​വി​ശ​ങ്ക​ർ, ഡോ. ​ശ​ബ​രി​നാ​ഥ് , ഡോ. ​വി​ജ​യ്, ഡോ. ​ശി​വ​പ്ര​താ​പ്, ഡോ. ​ശ്രു​തി, ഡോ. ​പു​നീ​ത, ഡോ. ​വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ ശു​ചീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

ര​ണ്ടു മ​ണി​ക്കൂ​റി​ൽ 13 ചാ​ക്ക് പ്ലാ​സ്റ്റി​ക് ശേ​ഖ​രി​ച്ച് പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി. അ​മൃ​ത സ്കൂ​ൾ ഓ​ഫ് സ​സ്റ്റൈ​ന​ബി​ൾ ഫ്യൂ​ച്ച​ർ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ര​വി​ശ​ങ്ക​ർ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ചു.