റേ​ഷ​ന്‍​ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍ ആ​ധാ​ര്‍ അ​പ്‌​ഡേ​ഷ​ന്‍ ന​ട​ത്ത​ണം
Tuesday, September 24, 2024 5:56 AM IST
കൊ​ല്ലം: ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ഇ-​കെ​വൈ​സി അ​പ്‌​ഡേ​ഷ​ന്‍ ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​എ​വ, പി​എ​ച്ച്എ​ച്ച്.(​ചു​വ​പ്പ്, മ​ഞ്ഞ) റേ​ഷ​ന്‍ കാ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ട്ട എ​ല്ലാ അം​ഗ​ങ്ങ​ളും ഇ-​പോ​സ് മെ​ഷീ​ന്‍ മു​ഖാ​ന്തി​രം ആ​ധാ​ര്‍ അ​പ്‌​ഡേ​ഷ​ന്‍ ന​ട​ത്ത​ണ​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ എ​സ്.​ഒ. ബി​ന്ദു അ​റി​യി​ച്ചു.

സെ​പ്റ്റം​ബ​ര്‍ 25 മു​ത​ല്‍ ഒ​ക്‌​ടോ​ബ​ര്‍ ഒ​ന്നു വ​രെ എ​ല്ലാ റേ​ഷ​ന്‍​ക​ട​ക​ളി​ലും ഇ​തി​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​കും. അ​പ്‌​ഡേ​ഷ​നാ​യി ആ​ധാ​ര്‍, റേ​ഷ​ന്‍​കാ​ര്‍​ഡ് എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം. കി​ട​പ്പു രോ​ഗി​ക​ള്‍, ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍ താ​മ​സ സ്ഥ​ല​ങ്ങ​ളി​ലെ​ത്തി അ​പ്‌​ഡേ​ഷ​ന്‍ ന​ട​ത്തും.