കവി​യൂ​ര്‍ പൊ​ന്ന​മ്മ​യ്ക്ക് പ്രണാമം അർപ്പിച്ച് നടൻ ടി.​പി. മാ​ധ​വ​ൻ
Monday, September 23, 2024 4:58 AM IST
പ​ത്ത​നാ​പു​രം: മ​ല​യാ​ളി മ​ന​സി​ല്‍ അ​മ്മ വേ​ഷ​ങ്ങ​ളി​ലൂ​ടെ വാ​ത്സ​ല്യ ചി​രി സ​മ്മാ​നി​ച്ച അ​ഭി​നേ​ത്രി ക​വി​യൂ​ര്‍ പൊ​ന്ന​മ്മ​യു​ടെ വി​യോ​ഗം ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​യാ​തെ ന​ട​ന്‍ ടി.​പി. മാ​ധ​വ​ൻ. 'പൊ​ന്ന​മ്മ​യ്ക്ക് അ​ങ്ങ​നെ​യൊ​ന്നും പോ​കാ​നാ​വി​ല്ല. പൊ​ന്ന​മ്മ പോ​യെ​ന്ന് വെ​റു​തെ പ​റ​യു​ന്ന​താ​ണ്'. ക​വി​യൂ​ര്‍ പൊ​ന്ന​മ്മ മ​രി​ച്ച വി​വ​രം അ​റി​ഞ്ഞ​പ്പോ​ള്‍ അ​ദ്ദേ​ഹം സ്വ​യം പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു.

10 വ​ര്‍​ഷ​മാ​യി പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍ വി​ശ്ര​മ ജീ​വി​ത​ത്തി​ലാ​ണ് ടി.​പി. മാ​ധ​വ​ന്‍. ടി.​പി. മാ​ധ​വ​ന് ശാ​രീ​രി​ക​മാ​യ അ​വ​ശ​ത​ക​ൾ പ​ല​തു​മു​ണ്ട്. പ്രാ​യ​ത്തി​ന്‍റെ അ​വ​ശ​ത​ക​ൾ സ​മ്മാ​നി​ച്ച ഓ​ര്‍​മ​ക്കു​റ​വു​മു​ണ്ട്. അ​തി​നൊ​ക്കെ​പ്പു​റ​മേ​യാ​ണ് യാ​ത്ര ചെ​യ്യാ​നു​ള്ള ബു​ദ്ധി​മു​ട്ട്. എ​ന്നി​ട്ടും ക​വി​യൂ​ർ പൊ​ന്ന​മ്മ​യെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്ക് കാ​ണാ​നു​ള്ള ആ​ഗ്ര​ഹം അ​ദ്ദേ​ഹം ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി പു​ന​ലൂ​ര്‍ സോ​മ​രാ​ജ​നെ അ​റി​യി​ച്ചു.

അ​ഭി​ന​യ ജീ​വി​ത​ത്തി​നി​ട​യി​ല്‍ ഏ​റെ ന​ന്ദി​യോ​ടെ ടി.​പി. മാ​ധ​വ​ൻ ഓ​ര്‍​ക്കു​ന്ന മു​ഖം പൊ​ന്ന​മ്മ​യു​ടേ​താ​ണ്. ആ​രോ​ടും പ​രി​ഭ​വ​ങ്ങ​ളും പ​രാ​തി​ക​ളും ഇ​ല്ലാ​തെ എ​ല്ലാ​വ​രെ​യും സ്‌​നേ​ഹി​ക്കാ​ന്‍ മാ​ത്രം അ​റി​യാ​മാ​യി​രു​ന്ന ക​വി​യൂ​ർ പൊ​ന്ന​മ്മ ടി.​പി. മാ​ധ​വ​ന് എ​ന്നും കൗ​തു​ക​മാ​യി​രു​ന്നു. ക​യ്‌​പ്പേ​റി​യ പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ന്ന് ജീ​വി​തം ക​രു​പ്പി​ടി​പ്പി​ച്ച പൊ​ന്ന​മ്മ​യെ​ക്കു​റി​ച്ചു പ​റ​ഞ്ഞ​പ്പോ​ള്‍ ക​ണ്ണു​ക​ള്‍ ഈ​റ​ന​ണി​ഞ്ഞു. ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ൻ യാ​ത്ര​യ്ക്കു​ള​ള ഏ​ർ​പ്പാ​ടു​ണ്ടാ​ക്കി.


സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ടി.​ആ​ര്‍. ശ്രീ​ദേ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ടി.​പി. മാ​ധ​വ​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ ക​വി​യൂ​ര്‍ പൊ​ന്ന​മ്മ​യു​ടെ ആ​ലു​വ​യി​ലെ വ​സ​തി​യി​ലേ​ക്കു പു​റ​പ്പെ​ട്ടു. ക​വി​യൂ​ർ പൊ​ന്ന​മ്മ​യു​ടെ വീ​ടി​ന് സ​മീ​പ​ത്തെ വ​ഴി​യി​ല്‍ ന​ടി​ക്ക് പ്ര​ണാ​മം അ​ര്‍​പ്പി​ച്ച് സ്ഥാ​പി​ച്ച ഫ്‌​ളക്‌​സ് ക​ണ്ട ടി.​പി. മാ​ധ​വ​ന്‍ കു​ഴ​ഞ്ഞു​വീ​ണു. കു​റ​ച്ച് വി​ശ്ര​മി​ച്ച​ശേ​ഷം ടി.​പി. മാ​ധ​വ​നും സം​ഘ​വും ക​വി​യൂ​ർ പൊ​ന്ന​മ്മ​യു​ടെ വീ​ട്ടി​ലെ​ത്തി അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു.