ബൈ​ബി​ൾ ക​ലോ​ത്സ​വത്തിൽ പുനലൂർ തിരു ഹൃദയ സ്കൂളിന് ഒന്നാം സ്ഥാനം
Sunday, September 22, 2024 6:25 AM IST
അ​ഞ്ച​ൽ: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ കൊ​ല്ലം - ആ​യൂ​ർ ഫൊ​റോ​നാ സ​ൺ​ഡേ സ്കൂ​ൾ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ൽ പു​ന​ലൂ​ർ തി​രു ഹൃ​ദ​യ സ​ൺ​ഡേ സ്കൂ​ൾ ഒ​ന്നാം സ്ഥാ​നം നേ​ടി.
അ​ഞ്ച​ൽ മേ​രി മാ​താ, ആ​ര്യ​ങ്കാ​വ് സെന്‍റ് മേ​രീ​സ് സ​ൺ‌​ഡേ​സ്കൂ​ളു​ക​ൾ ര​ണ്ടാം സ്ഥാ​നം പ​ങ്കു​വ​ച്ചു. ഫി​ൽ​ഗി​രി സെ​ന്‍റ്. ജോ​സ​ഫ് സ​ൺ‌​ഡേ​ സ്കൂ​ൾ മൂ​ന്നാം സ്ഥാ​നം നേടി.

​അ​ഞ്ച​ൽ ഹോ​ളി ഫാ​മി​ലി പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്ന ക​ലോ​ത്സ​വ​ത്തി​ൽ ഫൊ​റോ​ന​യി​ലെ 20 സ​ൺ​ഡേ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി മു​ന്നൂ​റി​ല​ധി​കം കു​ട്ടി​ക​ൾ 50 മ​ത്സ​ര ഇ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. ഫെ​റോ​നാ വി​കാ​രി ഫാ. ​ഇ​മ്മാ​നു​വേ​ൽ നെ​ല്ലു​വേ​ലി​ൽ, ഫാ. ​ജോ​സി​ൻ കൊ​ച്ചു​പ​റ​മ്പി​ൽ, ഫാ. ​ഫി​ലി​പ്പ് ത​യ്യി​ൽ, ഫാ. ​ആ​ന്‍റ​ണി, സി​സ്റ്റ​ർ മ​രി​യ ജോ​ൺ, സി​സ്റ്റ​ർ വി​മ​ല ജോ​സ് എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.


ക​ലോ​ത്സ​വ​ത്തി​ന് ഫൊ​റോ​നാ മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ന​ട​യ്ക്ക​ൽ, സെ​ക്ര​ട്ട​റി സി. ​ആ​ൻ​സ് മ​രി​യ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി. ​അ​നി​റ്റ മു​ള്ളം​പാ​റ​യ്ക്ക​ൽ, കോ​ർ​ഡി​നേ​റ്റ​ർ ബേ​ബി വ​ട്ട​പ്പ​റ​മ്പി​ൽ, ചെ​റി​യാ​ൻ പ്ലാ​വാ​നാം​കു​ഴി​യി​ൽ, സി​ആ​ർ​ടി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.