അ​ഴി​മ​തി ആ​രോ​പ​ണം; വ​നം മ്യൂ​സി​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്ക്കാ​ൻ ഉ​ത്ത​ര​വ്
Tuesday, September 24, 2024 5:56 AM IST
കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തൂ​പ്പു​ഴ വ​നം മ്യൂ​സി​യ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള വ​ന സം​ര​ക്ഷ​ണ​സ​മി​തി​ക്കെ​തി​രേ അ​ഴി​മ​തി ആ​രോ​പി​ച്ച​തി​നെ തു​ട​ർ​ന്ന് വ​നം മ്യൂ​സി​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ വ​ന സം​ര​ക്ഷ​ണ സ​മി​തി​ക്ക് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്.

ഭ​ര​ണ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​തെ നി​ല​വി​ലു​ള്ള നേ​തൃ​ത്വം തു​ട​ർ​ന്നു വ​രു​ന്ന വി​എ​സ്എ​സ് പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. വ​നം അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ജെ. ​ജെ​സ്റ്റി​ൻ മോ​ഹ​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​പ്പി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​രു​ന്ന​തു​വ​രെ കു​ള​ത്തൂ​പ്പു​ഴ വ​നം റേ​ഞ്ച് ഓ​ഫീ​സ​ർ മ്യൂ​സി​യ​ത്തി​ന്‍റെ ചു​മ​ത​ല വാ​ഹി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ക്കു​ന്നു. മ്യൂ​സി​യ​ത്തി​നെ​തി​രേ യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​യു​ക്ത ജ​ന​കീ​യ സ​മി​തി സ​മ​രം ന​ട​ത്തു​ക​യാ​ണ്. സി​പി​ഐ യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭ​ര​ണ​സ​മി​തി​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റി​നെ നി​യ​മി​ച്ചി​ട്ടി​ല്ലെ​ന്ന ആ​ക്ഷേ​പ​മാ​ണു​ള്ള​ത്.

വേ​ണ്ട​പ്പെ​ട്ട​വ​രെ നി​യ​മി​ച്ച് വ​ൻ ത​ട്ടി​പ്പ് മ്യൂ​സി​യ​ത്തി​ൽ ന​ട​ക്കു​ന്ന​താ​യാ​ണ് സ​മ​ര​സ​മി​തി​യു​ടെ ആ​രോ​പ​ണം. 14 കോ​ടി മു​ത​ൽ​മു​ട​ക്കി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച മ്യൂ​സി​യ​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ലെ അ​ഴി​മ​തി​യെ​ക്കു​റി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും സം​യു​ക്ത സ​മ​ര സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.


യു​ഡി​എ​ഫ് നേ​താ​ക്ക​ൾ​ക്കൊ​പ്പം ഭ​ര​ണ​പ​ക്ഷ​ത്തി​ലെ നേ​താ​ക്ക​ളും ജ​ന​കീ​യ സ​മി​തി​യോ​ട് ചേ​ർ​ന്നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം ഇ​ല്ലാ​തെ ര​ഹ​സ്യ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നു​ള്ള നീ​ക്കം പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ക​ടു​ത്ത ആ​രോ​പ​ണ​വു​മാ​യി ഇ​ട​തു നേ​താ​ക്ക​ളും രം​ഗ​ത്ത് വ​ന്ന​ത്.

സ​മ​ര​സ​മി​തി ചെ​യ​ർ​മാ​നാ​യി യു​ഡി​എ​ഫി​ലെ സാ​ബു ഏ​ബ്ര​ഹാം, ര​ക്ഷാ​ധി​കാ​രി റോ​യ് ഉ​മ്മ​ൻ, ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി. ​അ​രു​ൺ, വി. ​രാ​ജ​ൻ, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ സൈ​ന​ബ ബീ​വി, ശ​രീ​ഫ് പാ​ട്ട​പ്പ​ള്ളി, കേ​ര​ള കോ​ൺ​ഗ്ര​സ് -ബി ​നേ​താ​വ് വി. ​രാ​ജീ​വ്, എ​ൻ​സി​പി നേ​താ​ക്ക​ളാ​യ ഹാ​ഷിം പ്ലാ​വി​ള, എം. ​നി​സാ​ർ എ​ന്നി​വ​രാ​യി​രു​ന്നു പ​രാ​തി ന​ൽ​കി​യ​ത്.

മ്യൂ​സി​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം മു​ട​ക്കം കൂ​ടാ​തെ ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്ന് കു​ള​ത്തൂ​പ്പു​ഴ വ​നം റേ​ഞ്ച് ഓ​ഫീ​സ​ർ ആ​ർ.​സി. അ​രു​ൺ അ​റി​യി​ച്ചു.