പരിസ്ഥിതി പ്രശ്നമില്ലാതെ നദീതീര സംരക്ഷണ ഭിത്തി നിർമിക്കും: കളക്ടര്‍
1454399
Thursday, September 19, 2024 6:09 AM IST
കൊല്ലം: നദീതീരങ്ങളുടെ സംരക്ഷണത്തിന് സംരക്ഷണ ഭിത്തികള്‍ നിര്‍മിക്കുമ്പോള്‍ നദിയുടെ സ്വാഭാവിക ഒഴുക്കിനെ ബാധിക്കുന്നില്ലെന്നും പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നും ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്.
ചേംബറില്‍ ചേര്‍ന്ന ജില്ലാ വിദഗ്ധ സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ആറ്റുവഞ്ചി, മുള എന്നിവ ഉപയോഗിച്ചുള്ള ബയോ ഫെന്‍സിംഗ് കൂടുതല്‍ വ്യാപിപ്പിക്കും.
പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള വിദഗ്ധ സമിതി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം ജില്ലാ തല കമ്മിറ്റിയുടെ ശിപാര്‍ശകള്‍ സംസ്ഥാനതല വിദഗ്ധ സമിതിക്ക് സമര്‍പ്പിക്കാൻ നിര്‍ദേശിച്ചു.
സബ് കളക്ടര്‍ നിഷാന്ത് സിഹാര, പുനലൂര്‍ ആര്‍ഡിഒ ജി. സുരേഷ് ബാബു, എല്‍ആര്‍ ഡെപ്യുട്ടി കളക്ടര്‍ ബീന റാണി , തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.