മോ​ഷ്ടി​ച്ച ആ​ടി​നെ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നവ​രെ പി​ടി​കൂ​ടി
Thursday, September 19, 2024 6:09 AM IST
ച​വ​റ: ആ​ടി​നെ മോ​ഷ്ടി​ച്ച് കൊ​ണ്ടു പോ​കു​ന്ന​തി​നി​ട​യി​ല്‍ അ​യ​ല്‍​ക്കാ​ര​ന്‍ ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് ആ​ടി​നെ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു ക​ള​ഞ്ഞ​വ​രെ പോ​ലീസും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് പി​ടി​കൂ​ടി.

ആ​റ്റി​ങ്ങ​ല്‍ ച​രു​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ ശി​വ​ദാ​സ​ന്‍ (60), കു​ണ്ട​റ ഇ​ള​മ്പ​ള്ളൂ​ര്‍ മു​ള​വ​ന ചി​റ​യി​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ അ​നീ​ഷ് (37) എ​ന്നി​വ​രെ​യാ​ണ് ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലി​സ് പി​ടി​കൂ​ടി​യ​ത്. പോ​ലി​സ് പ​റ​യു​ന്ന​ത് : തേ​വ​ല​ക്ക​ര പാ​ല​യ്ക്ക​ല്‍ പാ​ട​ത്ത് വ​യ​ല്‍ വീ​ട്ടി​ല്‍ റ​ഹിം വ​ള​ര്‍​ത്തു​ന്ന ആ​ടി​നെ ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ വീ​ട്ടി​ല്‍ നി​ന്ന് അ​ഴി​ച്ചെ​ടു​ത്ത് മി​നി​ലോ​റി​യി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.


ഇ​തി​നി​ട​യി​ല്‍ അ​യ​ല്‍​വാ​സി​യാ​യ നി​സാ​മി​നെ ക​ണ്ട് ഇ​വ​ര്‍ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞു.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ സി​ഐ എ​സ്. ശ്രീ​കു​മാ​ര്‍, എ​സ് ഐ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, സി​പി​ഒ​മാ​രാ​യ ഷ​ഫീ​ഖ്, ര​ഞ്ജി​ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം ര​ണ്ട് പേ​രെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അ​നീ​ഷ് മ​റ്റ് കേ​സു​ക​ളി​ലും​പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​ടി​നെ ഉ​ട​മ​സ്ഥ​ന് പോ​ലീ​സ് തി​രി​ച്ച് ന​ല്‍​കി.