കുണ്ടറയിൽ ടി.എം. ജേക്കബ് ജന്മദിനം ആചരിച്ചു
1454392
Thursday, September 19, 2024 6:09 AM IST
കുണ്ടറ: കേരള കോൺഗ്രസ് (ജേക്കബ്) കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി.എം. ജേക്കബിന്റെ ജന്മദിനം ആചരിച്ചു. കുണ്ടറ നിയോജക മണ്ഡലം പ്രസിഡന്റ് ഇ.ടി. ബാബു അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കല്ലട ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. കുണ്ടറ നിയോജക മണ്ഡലം പ്രസിഡന്റ് ഇ.ടി. ബാബു അധ്യക്ഷത വഹിച്ചു.
ഉന്നത അധികാര സമിതി അംഗം അഡ്വ. പ്രവീൺകുമാർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ എഡ്വേർഡ് പരിച്ചേരി, മിനി സത്യൻ, ജില്ലാ സെക്രട്ടറിമാരായ റാണി സുരേഷ്, പ്രജാത, ടി.ഡി. സിറിൽ, ഇ. ക്ലമെന്റ് സ്റ്റീഫൻ, ജോൺ ലോറൻസ്, ടി. ഷാജി, പാസ്കള് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.