അഞ്ചലിൽ ബിന്ദു തിലകന് വൈസ് പ്രസിഡന്റ്
1454672
Friday, September 20, 2024 5:55 AM IST
അഞ്ചല്‍: ബിന്ദു തിലകന് അഞ്ചല്‍ പഞ്ചായത്തിന്റെ പുതിയ വൈസ് പ്രസിഡന്റ്. കോളജ് വാര്‍ഡില്‍ നിന്നുള്ള സിപിഐ പ്രതിനിധിയാണ്. മുന്നണി ധാരണ പ്രകാരം സിപിഎമ്മിലെ ലേഖ രാജിവച്ച ഒഴിവിലേക്കാണ് ബിന്ദു തിലകനെ എൽഡിഎഫ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തീരുമാനിച്ചത്.
ഇന്നലെ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി പ്രതിനിധിയായി ദീപ്തിയും, കോണ്‍ഗ്രസില്‍ നിന്ന് ജാസ്മിന് മഞ്ചൂറും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു.
19 അംഗ ഭരണസമിതിയില്‍ 10 വോട്ട് ബിന്ദു തിലകന് നേടി. ദീപ്തിക്കും ജാസ്മിന് മഞ്ചൂറിനും നാലുവീതം വോട്ടുകള്‍ ലഭിച്ചു. അസുഖബാധിതനായി ആശുപത്രിയില്‍ ചികിത്സയിലുള്ള മുന്‍ പ്രസിഡന്റ് എസ്. ബൈജു വോട്ട് ചെയ്യാനെത്തിയില്ല.
ബിന്ദു തിലകന് പ്രസിഡന്റ് എ. നൗഷാദ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനപ്രതിനിധികളും, പൊതു പ്രവര്‍ത്തകരും ബിന്ദു തിലകന് അനുമോദനം അറിയിച്ചു.